ETV Bharat / state

വിവാദ പ്രസംഗം: പി എസ് ശ്രീധരൻ പിള്ളക്കെതിരെ കേസ്

ബാലാകോട്ട് ഉന്നയിച്ചുള്ള മുസ്ലീം വിരുദ്ധ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്.

വിവാദ പ്രസംഗത്തില്‍ പി എസ് ശ്രീധരൻ പിള്ളക്കെതിരെ കേസ്
author img

By

Published : Apr 18, 2019, 1:17 PM IST

Updated : Apr 18, 2019, 2:35 PM IST

തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറ്റിങ്ങൽ പോലീസ് ആണ് കേസെടുത്തത്. എൽഡിഎഫ് നൽകിയ പരാതിയെത്തുടർന്ന് ശ്രീധരൻ പിള്ളക്കെതിരെ നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടനപത്രിക പ്രകാശന ചടങ്ങിൽ ശ്രീധരൻപിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇസ്ലാം ആകണമെങ്കിൽ ചില അടയാളങ്ങൾ ഒക്കെ ഉണ്ടെന്നും വസ്ത്രം മാറ്റി നോക്കിയാലേ അതറിയാൻ പറ്റൂവെന്നുമുള്ള ശ്രീധരൻപിള്ളയുടെ പ്രസംഗത്തിനെതിരെ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും രംഗത്തുവന്നു. പ്രസംഗം ഇസ്ലാം വിരുദ്ധമാണെന്ന ആയിരുന്നു പരാതി. നടപടി ആവശ്യപ്പെട്ട് ആറ്റിങ്ങലിലെ സിപിഎം സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജൻറ് വി ശിവൻകുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പൊലീസിനും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീധരൻ പിള്ളക്കെതിരെ നടപടിയെടുക്കാൻ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശുപാർശ നൽകി.

സംസ്ഥാന ഡിജിപിയോട് മീണ കഴിഞ്ഞദിവസം വിശദീകരണവും തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമം 153,153 എ എന്നീ വകുപ്പുകൾ പ്രകാരം ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 153a ജാമ്യമില്ലാ വകുപ്പ് ആയതിനാൽ കൂടുതൽ അന്വേഷണം നടത്തി ശ്രീധരൻ പിള്ളക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസ് അറിയിച്ചു. എന്നാൽ താൻ മുസ്ലിങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ശ്രീധരൻപിള്ള പിന്നീട് വിശദീകരിച്ചു. കേസിനെ ഭയമില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. ശ്രീധരൻ പിള്ളക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ആവശ്യപ്പെട്ടു. ഏപ്രിൽ 14ന് ആറ്റിങ്ങലിൽ ആണ് ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം ഉണ്ടായത്.

Intro:Body:Conclusion:
Last Updated : Apr 18, 2019, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.