ETV Bharat / state

EXCLUSIVE: ദുരൂഹത മാറാതെ ബാലഭാസ്കറിന്‍റെ മരണം; നിർണായക വെളിപ്പെടുത്തലുമായി ബസ് ഡ്രൈവർ - തിരുവനന്തപുരം

ബാലഭാസ്കർ തന്നെയായിരുന്നു വാഹനമോടിച്ചതെന്ന് ദൃക്സാക്ഷിയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ. ബാലഭാസ്കറിനോടൊപ്പം കാറിലുണ്ടായിരുന്ന ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്

aji
author img

By

Published : Jun 6, 2019, 11:51 AM IST

Updated : Jun 6, 2019, 4:00 PM IST

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കെഎസ്ആർടിസി ബസ് ഡ്രൈവർ. അപകടസമയത്ത് ബാലഭാസ്കർ തന്നെയായിരുന്നു വാഹനമോടിച്ചതെന്നാണ് അപകടത്തില്‍ ദൃക്സാക്ഷിയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ അജിയുടെ വെളിപ്പെടുത്തൽ. ബാലഭാസ്കറിനോടൊപ്പം കാറിലുണ്ടായിരുന്ന ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്. ലക്ഷ്മി മൊഴി നല്‍കിയത് ഡ്രൈവര്‍ അര്‍ജുനാണ് കാറോടിച്ചത് എന്നാണ്.

ബാലഭാസ്കറിന്‍റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കെഎസ്ആർടിസി ബസ് ഡ്രൈവർ

പൊന്നാനി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ, ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടെ മറ്റൊരു കാറുമുണ്ടായിരുന്നതായി അജി പറഞ്ഞു. പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞപ്പോള്‍ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിൽ ഇടിച്ചുനിൽക്കുന്നതായി കണ്ടുവെന്നും ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്കറിനെ തന്നെയായിരുന്നു കണ്ടതെന്നും അജി വെളിപ്പെടുത്തി. വെള്ളറട കിളിയൂർ സ്വദേശിയാണ് അജി.

ബാലഭാസ്കറിന്റ മരണത്തിൽ  നിർണായക വെളിപ്പെടുത്തലുമായി കെഎസ്ആർടിസി ഡ്രൈവർ. അപകട സമയം ബാലഭാസ്കർ
തന്നെയായിരുന്നു വാഹനമോടിച്ചത് എന്നാണ്
അപകട സമയം ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ വെളിപ്പെടുത്തൽ .
പൊന്നാനി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഇടയിൽ ആറ്റിങ്ങൽ ഭാഗത്തുനിന്ന് ഓവർടേക്ക് ചെയ്ത് പോവുകയായിരുന്നു ബാലഭാസ്കർ സഞ്ചരിച്ച ഇന്നോവകാർ, അമിതവേഗതയിൽ അല്ലാതെ സഞ്ചരിക്കുന്ന ഈ കാർ പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് ഒരു മരത്തിൽ ഇടിച്ചു നിൽക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത് എന്നും. തുടർന്ന് കെഎസ്ആർടിസി ബസ്സിൽ നിന്നിറങ്ങി വാഹനത്തിൻറെ അടുത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്കറിനെയാണ് കണ്ടത് എന്നാണ് അജിയുടെ വെളിപ്പെടുത്തൽ. വെള്ള മണ്ണടി കിളിയൂർ സ്വദേശിയായ അജി ഇപ്പോൾ കാട്ടാക്കട കീഴിലാണ് താമസം

ബൈറ്റ് : അജികുമാർ  (ദൃസാക്ഷി )

ദൃശ്യങ്ങൾ @ Mojo

Last Updated : Jun 6, 2019, 4:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.