ETV Bharat / state

വായ്‌പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ജപ്‌തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്‌സ് സമിതി - bankers association

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മറ്റന്നാള്‍ ബാങ്കേഴ്‌സ് സമിതിയുമായി സർക്കാർ ചർച്ച നടത്താനിരിക്കെയാണ് സമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബാങ്കേഴ്‌സ് സമിതി
author img

By

Published : Jun 23, 2019, 2:14 PM IST

തിരുവനന്തപുരം: കാര്‍ഷിക വായ്‌പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ജപ്‌തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്‌സ് സമിതി. പത്രങ്ങളിലൂടെയാണ് ബാങ്കേഴ്‌സ് സമിതി അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31 ന് അവസാനിക്കുന്ന കാര്‍ഷിക കാര്‍ഷികേതര വായ്‌പകളുടെ മൊറട്ടോറിയം കാലാവധി മെയ് 29 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ബിഐ ഇത് നിഷേധിച്ചു. മൊറട്ടോറിയം കാലാവധി നീട്ടിയ നടപടി നിലനില്‍ക്കുന്നില്ലെന്നും ജപ്‌തി നടപടിക്ക് ആര്‍ബിഐ അംഗീകാരം ഉണ്ടെന്നും പരസ്യത്തില്‍ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബാങ്കേഴ്‌സ് സമിതിയുമായി സർക്കാർ ചർച്ച നടത്താനിരിക്കെയാണ് സമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം ജപ്‌തി നടപടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കൃഷിമന്ത്രി മന്ത്രിസഭയില്‍ പറഞ്ഞിരുന്നു. മൊറട്ടോറിയം അവഗണിക്കുന്ന ബാങ്കുകളുടെ നടപടിയെ വിമര്‍ശിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്കും രംഗത്ത് വന്നു. ബാങ്കേഴ്‌സ് സമിതിയുടെ നടപടിയെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും കോര്‍പ്പറേറ്റുകളുടെ വായ്‌പ എഴുതിത്തള്ളുന്ന ബാങ്കുകള്‍ കര്‍ഷകരോട് കാണിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൃഷി എന്നത് വയലുകൾ മാത്രമല്ല. തെങ്ങ് ഉൾപ്പെടെയുള്ള നാണ്യവിള കൃഷി ചെയ്യുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം കർഷകരും. ഇവരുടെ ഭൂമി ജപ്തി ചെയ്യുമെന്ന് പറയുന്നത് അംഗീകാരിക്കാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Intro:Body:

മുഖ്യമന്ത്രി വിളിച്ച യോഗത്തിനു മുന്നേ ബാങ്കേഴ്സ് സമിതിയുടെ ജപ്തി ഭീഷണി പരസ്യം.

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയെന്നാണ് പരസ്യം.

സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ പേരിൽ ഇന്നത്തെ പത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്.

ആർ.ബി.ഐ മൊറട്ടോറിയം കാലാവധി നീട്ടാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതിയുടെ പരസ്യം.

വിഷയം ചര്‍ച്ച ചെയ്യാൻ മറ്റന്നാൾ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്.

ജപ്തി അനുവദിക്കില്ലെന്ന് കൃഷിമന്ത്രിയും ഉറപ്പ് നൽകിയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.