ETV Bharat / state

ബാലഭാസ്കറിന്‍റെ മരണത്തില്‍ അന്വേഷണം ശരിയായ വഴിക്കെന്ന് മുഖ്യമന്ത്രി - ബാലഭാസ്കർ

തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം  മാത്രം, തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനവിഭാഗം എല്‍ഡിഎഫിലേക്ക് തിരിച്ചെത്തുന്നതോടെ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

ബാലഭാസ്കറിന്‍റെ മരണത്തില്‍ അന്വേഷണം ശരിയായ വഴിക്കെന്ന് മുഖ്യമന്ത്രി
author img

By

Published : Jun 10, 2019, 7:33 PM IST

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും പുറത്തു വരുന്നുണ്ട്. കേസിൽ കൃത്യമായ അന്വേഷണം ആണ് നടക്കുന്നതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരിയില്‍ സി.ഒ.ടി നസീറിന്‍റെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊഴി വായിച്ചു കേട്ടതായി നസീർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പെരിയ കേസിൽ സൂക്ഷ്മതയോടെ അന്വേഷണം നടക്കുന്നതായി കോടതി വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജയിൽ ചട്ടമനുസരിച്ചാണ് എൽ.ഡി.എഫ് സർക്കാർ പരോൾ നൽകുന്നത്. പരോളിൽ ഉള്ളയാൾ ഏതെങ്കിലും കുറ്റകൃത്യത്തിൽ പെട്ടിട്ടുണ്ടെങ്കിൽ തക്കതായ നടപടി ഉണ്ടാകും. സ്വർണ കടത്തുമായി ബന്ധപ്പെട്ട് ആര് പ്രവർത്തിച്ചാലും പൊലീസ് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റൽ വോട്ടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

പൊലീസുകാരൻ വൈശാഖിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം മാത്രമെന്ന് പറഞ്ഞ മുഖ്യൻ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനവിഭാഗം എല്‍ഡിഎഫിലേക്ക് തിരിച്ചെത്തുന്നതോടെ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.