ആലപ്പുഴ: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇ.ഡി വേട്ടയാടുന്നു എന്നാരോപിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു. നേത്രാവതി എക്‌സ്പ്രസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞത്.
പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ 15മിനിറ്റോളം പിടിച്ചിട്ടു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കി നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് സംഘപരിവാറിന്‍റെ കേന്ദ്രസർക്കാർ ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തു നീക്കി.
Also Read: സോണിയക്കെതിരായ ഇ.ഡി നീക്കം: കാസർകോട് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്