ETV Bharat / state

ഇതിനകം നീക്കിയത് രണ്ടായിരത്തിലേറെ കുപ്പികള്‍ ; സബീഷിന്‍റെ ഒറ്റയാള്‍ പോരാട്ടം

മൂന്നാഴ്‌ച പിന്നിട്ടപ്പോഴേക്കും സബീഷ്‌ 2000 ത്തിലേറെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചിട്ടുണ്ട്.

author img

By

Published : Aug 2, 2021, 9:44 AM IST

Updated : Aug 2, 2021, 12:30 PM IST

ആലപ്പുഴ പറയഞ്ചാൽ വാർത്ത  പറയഞ്ചാൽ വാർത്ത  പറയഞ്ചാലിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരണം  പ്ലാസ്റ്റിക് മാലിന്യ ശേഖരണം  പറയഞ്ചാലിൽ നിന്ന് പ്ലാസ്റ്റിക് ശേഖരണം  ആലപ്പുഴ പറയഞ്ചാൽ വാർത്ത  alappuzha plastic removal news from river  plastic waster removal news  plastic waster removal from pond  alappuzha news
ജലാശയം ശുദ്ധീകരണം; വള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് യുവാവ്

ആലപ്പുഴ : പറയഞ്ചാല്‍ ജലാശയത്തില്‍ വന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് ചേർത്തല മണവേലി സ്വദേശി ആർ സബീഷെന്ന പ്രകൃതി സ്‌നേഹി.സബീഷ്‌ ഈ ഉദ്യമത്തിനിറങ്ങിയിട്ട് മൂന്നാഴ്‌ച പിന്നിട്ടു. ഇതിനകം 2000ത്തിൽപരം പ്ലാസ്‌റ്റിക് കുപ്പികള്‍ വെള്ളത്തില്‍ നിന്ന് ശേഖരിച്ചു.

'ജോലിക്ക് ശേഷം ഒരു മണിക്കൂർ പ്രകൃതി സംരക്ഷണം'

തണ്ണീർമുക്കം പഞ്ചായത്തിലെ ഇരുപതാം വാർഡിലെ പ്രധാന ജലാശയമാണ് പറയഞ്ചാൽ. വള്ളത്തിൽ മാലിന്യങ്ങൾ ശേഖരിക്കുകയും നിറയുന്നതനുസരിച്ച് ചാക്കുകളിൽ കെട്ടി കരയിലേയ്ക്ക് മാറ്റുകയുമാണ് സബീഷ് ചെയ്യുന്നത്.

സമാന്തര വിദ്യാഭ്യാസ സ്ഥാപന ഉടമയായ സബീഷ് ജോലി സമയം കഴിഞ്ഞ് ദിവസവും ഒരു മണിക്കൂർ പ്രകൃതി സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നു. പ്ലാസ്റ്റിക്ക് വിറ്റ് കിട്ടുന്ന പണംനാട്ടിലെ പാലിയേറ്റീവ് പ്രവർത്തകർക്ക് സംഭാവന ചെയ്യുമെന്നും സബീഷ് പറഞ്ഞു.

ഫേസ്‌ബുക്കിലൂടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരിയും, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസും സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.വി രതീഷും ചേര്‍ന്ന് സബീഷിനെ ആദരിച്ചു.

ഇതിനകം നീക്കിയത് രണ്ടായിരത്തിലേറെ കുപ്പികള്‍ ; സബീഷിന്‍റെ ഒറ്റയാള്‍ പോരാട്ടം

ALSO READ:ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത അഭിമാനമായി ലോഹാഗഡ് കോട്ട

വേമ്പനാട് കായലിന്‍റെ കൈവഴിയായ പറയഞ്ചാലിന്‍റെ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും എല്ലാ പിന്തുണയും നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പ് നൽകി.

കാലോചിതവും സിസ്വാർഥവുമായ സേവന പ്രവർത്തനം നടത്തുന്ന സബീഷിനെ പ്രസിഡന്‍റ് രാജേശ്വരി പൊന്നാടയണിയിച്ചു. 30 വർഷം മുൻപ് മദമിളകി വന്ന ആനയെ ഈ ചാലിൽ വച്ച് പൊലീസ് വെടിവച്ച് കൊന്നിരുന്നു. അത്തരത്തില്‍ ആനച്ചാലെന്ന വിളിപ്പേരും പറയഞ്ചാലിനുണ്ട്.

ഒന്നര വർഷം മുൻപ് സ്വന്തം വൃക്ക ഭാര്യയ്ക്ക് ദാനം ചെയ്‌തും സബീഷ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

Last Updated : Aug 2, 2021, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.