ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ രാജമ്മയാണ് (87) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ചപ്പുചവറുകൾക്ക് തീയിടാൻ പുറത്തിറങ്ങിയപ്പോള്‍ രാജമ്മയെ തെരുവുനായ ആക്രമിച്ചതായാണ് കരുതുന്നത്. സമീപത്തെ വീട്ടിലെ സ്ത്രീയാണ് പരിക്കേറ്റ നിലയിൽ രാജമ്മയെ കണ്ടത്. തലയുടെ പിൻഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘനാളായി രാജമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസമെന്ന് അയൽവാസികൾ പറഞ്ഞു.
ആലപ്പുഴയിൽ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു - തെരുവ് നായ
ചപ്പുചവറുകൾക്ക് തീയിടാൻ പുറത്തിറങ്ങിയ വൃദ്ധക്ക് തെരുവുനായയുടെ കടിയേറ്റതായാണ് കരുതുന്നത്