ETV Bharat / state

യുവതി സ്വർണക്കടത്ത് സംഘത്തിലെ കണ്ണി; തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ - സ്വർണക്കടത്ത്

സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കി. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്.

Woman linked to gold smuggling gang  One of the kidnappers was arrested  യുവതി സ്വർണക്കടത്ത് സംഘത്തിലെ കണ്ണി  തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ  മാന്നാർ സംഭവം  Mannar Kidnap
യുവതി സ്വർണക്കടത്ത് സംഘത്തിലെ കണ്ണി
author img

By

Published : Feb 23, 2021, 9:26 AM IST

Updated : Feb 23, 2021, 10:02 AM IST

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മാന്നാർ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിന് യുവതിയുടെ വീടിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത് പീറ്ററാണെന്നാണ് റിപ്പോർട്ട്.

ദുബൈയില്‍ നിന്ന് ഇക്കഴിഞ്ഞ 19ന് നാട്ടില്‍ മടങ്ങിയെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കി. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്. ഏറ്റവും ഒടുവില്‍ ഒന്നരക്കിലോ സ്വര്‍ണമാണ് ബിന്ദു നാട്ടിലെത്തിച്ചത്. എന്നാല്‍ ഇത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത് അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും പൊലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Last Updated : Feb 23, 2021, 10:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.