ETV Bharat / state

വാട്ടർ ടാക്‌സിയും കാറ്റാമറൈന്‍ ബോട്ട് സർവീസും ഉദ്ഘാടനം ചെയ്‌തു - കാറ്റാമറൈന്‍ ബോട്ടുകള്‍

റോഡ് ഗതാഗതത്തിലെ ടാക്‌സി സംവിധാനത്തിന് സമാനമായി ജലഗതാഗത മേഖലയില്‍ ആരംഭിക്കുന്ന പുതിയ സംരംഭമാണ് വാട്ടർ ടാക്‌സി.

WATER_TAXI  WATER_TAXI_PROJECT_INAUGURATION  വാട്ടർ ടാക്‌സി  ആലപ്പുഴ  നൂറുദിനകര്‍മപരിപാടി  കാറ്റാമറൈന്‍ ബോട്ടുകള്‍  വാട്ടർ ടാക്‌സിയും കാറ്റാമറൈന്‍ ബോട്ട് സർവീസും ഉദ്ഘാടനം ചെയ്‌തു
വാട്ടർ ടാക്‌സിയും കാറ്റാമറൈന്‍ ബോട്ട് സർവീസും ഉദ്ഘാടനം ചെയ്‌തു
author img

By

Published : Oct 15, 2020, 5:52 PM IST

ആലപ്പുഴ: ആദ്യമായി ജലഗതാഗതവകുപ്പ് നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്‌സിയുടെയും 100 പാസഞ്ചര്‍ കപ്പാസിറ്റിയുമുള്ള കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിർവഹിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് ഗതാഗതത്തിലെ ടാക്‌സി സംവിധാനത്തിന് സമാനമായി ജലഗതാഗത മേഖലയില്‍ വകുപ്പ് ആരംഭിക്കുന്ന പുതിയ സംരംഭമാണ് വാട്ടർ ടാക്‌സി. ജലഗതാഗത മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ചെലവുകുറഞ്ഞതും ഏറ്റവും സുരക്ഷിതവും അത്യാധുനിക സൗകര്യങ്ങളോടുകൂടിയതുമാണ് പുതുതായി നീറ്റിലിറക്കുന്ന കാറ്റാമറൈന്‍ ബോട്ടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ ജലയാനങ്ങളുടെ നാടായ ആലപ്പുഴയിൽ തന്നെ ആരംഭിക്കുന്നതിന് വലിയ ഔചിത്യഭംഗി യുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

വാട്ടർ ടാക്‌സിയും കാറ്റാമറൈന്‍ ബോട്ട് സർവീസും ഉദ്ഘാടനം ചെയ്‌തു

മൂന്നുകോടി 14 ലക്ഷം രൂപ ചെലവിട്ടാണ് 4 വാട്ടർ ടാക്‌സികള്‍ പുറത്തിറക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ഇന്ന് നീറ്റിലിറക്കിയത്. ഏഴ് നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന വലുതും സുരക്ഷ സജ്ജീകരണങ്ങളും ഉള്ള ഏഴ് കാറ്റാമറൈന്‍ ബോട്ടുകില്‍ ആദ്യത്തേതാണ് ഇതോടൊപ്പം‍ നീറ്റിലിറക്കിയത്. 14 കോടിയോളം ചെലവിട്ട് ഏഴ് കാറ്റാമറൈന്‍ ബോട്ടുകള്‍ ആണ് നിര്‍മിക്കുന്നത്. ജലഗതാഗത രംഗത്ത് വരുത്തുന്ന മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് കരുത്തുപകരും. ആദിത്യ, വേഗ തുടങ്ങിയ സംരംഭങ്ങൾക്ക് ശേഷമുള്ള പുതിയ സംരംഭം വകുപ്പിനും പൊതുജനങ്ങൾക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാത്രക്കാർക്കും ജീവനക്കാർക്കും ഒരു പോലെ ഇൻഷുറൻസ് പരിരക്ഷയും ഇതിലുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്കും മലിനീകരണപ്രശ്‌നങ്ങളും ജലഗതാഗതത്തിന്‍റെ സാധ്യതകൾ കൂട്ടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോവളം-ബേക്കൽ ജലപാത പൂർത്തീകരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. നൂറുദിനകര്‍മപരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. ജലഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നമ്മുടെ ഗതാഗത സങ്കല്പം റോഡുകളിലേക്ക് മാത്രം ചുരുങ്ങുന്നത് മാറണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഗതാഗതരംഗത്ത് വൈവിധ്യവൽക്കരണം വേണം. കുട്ടനാട് രണ്ടാം പാക്കേജ് എന്നത് റോഡ് വികസനം മാത്രമല്ല ജലഗതാഗത സംവിധാനത്തിന്‍റെ പുനരുദ്ധാരണം കൂടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.