ETV Bharat / state

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന ആരംഭിച്ചു

ഇന്ന് രാവിലെയാണ് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗനിർണയ പരിശോധന നടത്താനുള്ള അനുമതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിച്ചത്

VIROLOGY INSTITUTE IN ALLEPPEY  ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  കൊറോണ വൈറസ്  കൊറോണ വൈറസ് ആലപ്പുഴ
ആലപ്പുഴ
author img

By

Published : Feb 3, 2020, 7:32 PM IST

Updated : Feb 3, 2020, 8:00 PM IST

ആലപ്പുഴ : കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ കേരളത്തിന് ഇനി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. രോഗനിർണയത്തിനുള്ള സാമ്പിളുകളുടെ പരിശോധന ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു.

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന ആരംഭിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമായിരുന്നു. കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തിയ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയുടെ ഫലമറിയാൻ വൈകുന്നത് ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുമൂലം അനുബന്ധ നടപടികൾ സ്വീകരിക്കാൻ കാലതാമസമെടുത്തു. ഇതോടെയാണ് മന്ത്രി കെ.കെ ശൈലജ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അനുമതി തേടിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യം അംഗീകരിക്കുകയായിരുന്നു.

Intro:

Body:ആലപ്പുഴ : കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ കേരളത്തിന് ഇനി പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. രോഗനിർണയത്തിനുള്ള പരിശോധന സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കാൻ ആരംഭിച്ചു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമായിരുന്നു. കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് കൂടുതൽ പേർ എത്തിയ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയുടെ ഫലം അറിയാൻ പൂനൈയെ ആശ്രയിക്കേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഫലമറിയാൻ വൈകുന്നതാണ് ആരോഗ്യവകുപ്പിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയത്. ഇതുമൂലം അനുബന്ധ നടപടികൾ സ്വീകരിക്കാനും കാലതാമസം എടുത്തു. ഇതിനിടെ കേരളത്തിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അനുമതി തേടിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ഇനി പൂനെയിൽ നിന്ന് രോഗനിർണ്ണയ ഫലം വരും വരെ കാത്തിരിക്കാതെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖേന വേഗത്തിൽ ഫലം അറിയാം. ഇന്ന് രാവിലെയാണ് അനുമതി ലഭിച്ചെങ്കിലും വൈകുന്നേരത്തോടെയാണ് അനുബന്ധ നടപടികൾ പൂർത്തിയാക്കി പരിശോധന നടത്താൻ കഴിഞ്ഞത്. ഇന്ന് ജില്ലയിൽ പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഐസൊലേഷൻ വാർഡിൽ ഉള്ള രോഗിയുടെ ആരോഗ്യ നിലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ കാസർഗോഡ് ജില്ലയിൽ ഒരാൾകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം മൂന്നായി. രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർത്ഥിക്കുന്നത്.

Conclusion:
Last Updated : Feb 3, 2020, 8:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.