ETV Bharat / state

Alappuzha Ranjith Murder | കൊലയാളികളെ തിരിച്ചറിഞ്ഞു, പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടെന്ന് എഡിജിപി - Alappuzha Twin Murder

ഒളിവിൽ പോയ, രഞ്ജിത്ത് വധക്കേസ് പ്രതികളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ

ആലപ്പുഴ രഞ്ജിത്ത് ഷാൻ വധം  ആലപ്പുഴ രാഷ്ട്രീയ കൊലപാതകം  എഡിജിപി വിജയ് സാഖറെ  Alappuzha political murder suspects flee state  ADGP Vijay sakharee on Ranjith Shan murder  രഞ്ജിത്ത് വധക്കേസ് പ്രതികൾ ഒളിവിൽ
Alappuzha Ranjith Murder | കൊലയാളികളെ തിരിച്ചറിഞ്ഞു, പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടെന്ന് എഡിജിപി
author img

By

Published : Dec 23, 2021, 4:18 PM IST

Updated : Dec 23, 2021, 9:33 PM IST

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് സംശയിക്കുന്ന 12 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവർ സംസ്ഥാനം വിട്ടതിനാൽ പ്രതികൾക്കായുള്ള തെരച്ചിൽ ഈർജിതമാക്കിയതായും എഡിജിപി വിജയ് സാഖറെ. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.

ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് നടത്തുന്നത് പഴുതടച്ച അന്വേഷണമാണ്. ഇതുമനസിലാക്കിയാണ് പ്രതികൾ കേരളത്തിന് പുറത്തേക്ക് രക്ഷപ്പെട്ടത്. കൊലയാളികൾക്ക് ഒളിവിൽ പോകാൻ ബാഹ്യപിന്തുണ ലഭിച്ചിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊലയാളികളെ തിരിച്ചറിഞ്ഞു, പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടെന്ന് എഡിജിപി

READ MORE: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്‍റെ കൊലപാതകം: അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ജില്ലയിൽ തുടർച്ചയായി നടന്ന ഇരുകൊലപാതകങ്ങളിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്‌. ഗൂഢാലോചന സംബന്ധിച്ച് പ്രസക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. എന്നാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അതേസമയം ക്രമസമാധാനം ഉറപ്പുവരുത്തുക എന്നതിനാണ് പ്രാഥമിക പരി​ഗണനയെന്നും എഡിജിപി വ്യക്തമാക്കി.

പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ട്. അവരെ ഉടൻ പിടികൂടും. പ്രതികളെ സഹായിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കും. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രതികൾ എത്ര ഉന്നതരായാലും കർശന നടപടി സ്വീകരിക്കുമെന്നും എഡിജിപി വിജയ് സാഖറെ ആലപ്പുഴയിൽ പറഞ്ഞു.

Last Updated : Dec 23, 2021, 9:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.