ETV Bharat / state

എയ്‌ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം പിഎസ്‌സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ - Vellappally Natesan says appointment of teachers in aided schools should be made through PSC

നിയമനങ്ങൾ സംവരണം പാലിച്ചു കൊണ്ടാവണമെന്നാണ് എസ്എൻഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ.

Vellappally Natesan  വെള്ളാപ്പള്ളി നടേശൻ  Vellappally Natesan says appointment of teachers in aided schools should be made through PSC  എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പിഎസ്‌സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
author img

By

Published : Feb 29, 2020, 2:23 AM IST

ആലപ്പുഴ: എയ്‌ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം പിഎസ്‌സി വഴിയാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എയ്‌ഡഡ് നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം പ്രശംസനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വകാര്യ മേഖലയിലെ അധ്യാപക നിയമനം സാമൂഹിക സാമുദായിക നീതിക്ക് നിരക്കുന്നതല്ല. കൃത്രിമമായി നിയമനം നടത്തിയ ശേഷം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ നിയമന അംഗീകാരം നേടുകയാണ് ഇവിടെ പതിവ്. ഇതിന് അവസാനം ഉണ്ടാവണം. ഇത്തരത്തിൽ നടത്തുന്ന നിയമനങ്ങൾ സംവരണം പാലിച്ചു കൊണ്ടാവണമെന്നാണ് എസ്എൻഡിപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പിഎസ്‌സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായാണ് ആ ശമ്പളം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും ഇതിന് തയാറാണെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി ഒരു അനധികൃത നിയമനവും തങ്ങൾ നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. എയ്‌ഡഡ് മേഖലയിലെ നിയമന തട്ടിപ്പുകളെപ്പറ്റി പറയാൻ ഒരു രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ധൈര്യമില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.