ആലപ്പുഴ: കേരളത്തിൽ തുടർഭരണത്തിന് മങ്ങലേറ്റു എന്ന് പറയാനാവില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഞ്ച് കൊല്ലത്തെ ഭരണം അത്ര മോശമല്ല. കിറ്റും, പെൻഷനുമൊക്കെ സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസമായി. സിപിഐയ്ക്ക് സീറ്റ് കുറയും. സിപിഎം ധർമ്മപുത്രരെപ്പോലെ ഘടകകക്ഷികൾക്ക് സീറ്റ് വിട്ട് കൊടുക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി നിർണ്ണയത്തിൽ ഇത് പോലെ ഒരലമ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഡിസിസി ഓഫീസുകളിൽ കണ്ണീരും, കലാപവുമാണ്. സ്ഥാനാർഥി നിർണ്ണയമെല്ലാം പൂർത്തിയാകുമ്പോൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ പറഞ്ഞു.
കേരളത്തിൽ തുടർഭരണത്തിന് മങ്ങലേറ്റിട്ടില്ല: വെള്ളാപ്പള്ളി - എസ്എന്‍ഡിപി
യുഡിഎഫ് സ്ഥാനാർഥി നിർണ്ണയത്തിൽ ഇത് പോലെ ഒരലമ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഡിസിസി ഓഫീസുകളിൽ കണ്ണീരും, കലാപവുമാണ്.