ETV Bharat / state

വലിയഴീക്കൽ പാലം രണ്ട് മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കും; പൊതുമരാമത്ത് വകുപ്പ് - alappuzha

കൊവിഡിനെ തുടർന്ന് മന്ദഗതിയിലായ പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ ഇപ്പോൾ സജീവമാണ്. പാലം യാഥാർഥ്യമാകുന്നതോടെ 28 കിലോമീറ്റർ ലാഭിക്കാൻ സാധിക്കും.

പൊതുമരാമത്ത് വകുപ്പ്  വലിയഴീക്കൽ പാലം  ആറാട്ടുപുഴ പഞ്ചായത്ത്  PWD DEPARTMENT  valiyazheekkal bridge  arattupuzha panchayath  alappuzha  ആലപ്പുഴ
വലിയഴീക്കൽ പാലം രണ്ട് മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കും; പൊതുമരാമത്ത് വകുപ്പ്
author img

By

Published : Jan 5, 2021, 8:18 PM IST

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാടിനെയും ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെ നിർമിക്കുന്ന പാലമാണിത്. കൊവിഡിനെ തുടർന്ന് മന്ദഗതിയിലായ പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ ഇപ്പോൾ സജീവമാണ്. പാലം യാഥാർഥ്യമാകുന്നതോടെ 28 കിലോമീറ്റർ ലാഭിക്കാൻ സാധിക്കും.

വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനും അടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്‍റെ നിർമാണം നടക്കുന്നത്. സെൻട്രൽ സ്‌പാനിന്‍റെയും അറ്റാച്ച്മെന്‍റ് റോഡിന്‍റെയും പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൽ തന്നെ അറ്റാച്ച്മെന്‍റ് റോഡിനായുള്ള സ്ഥലമെറ്റെടുപ്പ് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഇടപെട്ടാണ് പൂർത്തീകരിച്ചത്. 2016 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ അതേ വർഷം തന്നെ മാർച്ച്‌ നാലിന് ആരംഭിക്കുകയും ചെയ്‌തിരുന്നു. 976 മീറ്റർ നീളത്തിൽ 140 കോടി രൂപ വിനിയോഗിച്ച് 29 സ്‌പാനുകളോടെയാണ് പാലം നിർമാണം പുരോഗമിക്കുന്നത്.

ഇതിൽ 110 മീറ്ററിന്‍റെ ബോസ്ട്രിങ് ആർച്ച് മാതൃകയിലുള്ള മൂന്ന് സ്‌പാനുകൾ കായലിന് കുറുകെയാണ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ചാണ് പാലത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കൂടാതെ 37 മീറ്റർ നീളമുള്ള 13 സ്‌പാനുകളും, 12 മീറ്റർ നീളമുള്ള 13 സ്‌പാനുകളും ഉൾപ്പെടെയാണ് പാലം നിർമിക്കുന്നത്. നിലവിൽ പാലത്തിന്‍റെ 75 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും, രണ്ട് മാസത്തിനുള്ളിൽ പാലം ഗതാഗതത്തിന് പൂർണ സജ്ജമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പിഡബ്ല്യുഡി ബ്രിഡ്‌ജസ്‌ വിഭാഗം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.