ETV Bharat / state

സ്വന്തം പാർട്ടി തന്നെ തളളിക്കളഞ്ഞ സെക്രട്ടറി നടത്തുന്ന പരാമർശനങ്ങൾക്ക് പ്രാധാന്യമില്ലെന്ന് വി മുരളീധരൻ

മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞ പരാമർശനങ്ങൾ മൃദുവാണ്. പരനാറി, കുലംകുത്തി, നികൃഷ്ടജീവി എന്നിങ്ങനെയുള്ള പരാമർശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താൻ നടത്തിയത് എത്രയോ മൃദുവായ പരാമർശങ്ങളാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ.

വി മുരളീധരൻ  v muralidharan  എ വിജയരാഘവൻ  കൊവിഡ് ഇഡിയറ്റ് പരാമർശം  സിപിഎം  ബിജെപി
സ്വന്തം പാർട്ടി തന്നെ തളളിക്കളഞ്ഞ സെക്രട്ടറി നടത്തുന്ന പരാമർശനങ്ങൾക്ക് പ്രാധാന്യമില്ലെന്ന് വി മുരളീധരൻ
author img

By

Published : Apr 19, 2021, 2:57 AM IST

Updated : Apr 19, 2021, 5:23 AM IST

ആലപ്പുഴ: സ്വന്തം പാർട്ടി തന്നെ തളളിക്കളഞ്ഞ സെക്രട്ടറി നടത്തുന്ന പരാമർശനങ്ങൾ ഒരു പ്രാധാന്യവുമില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളത്തിനാകെ അപമാനമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്ത് രമ്യ ഹരിദാസ് എംപിക്കെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പിന്നീട് സിപിഎം തന്നെ തള്ളിപ്പറഞ്ഞു. അതിന് ശേഷം ബാർക്കോഴ സമയത്തിൽ നടത്തിയതും പാണക്കാട് തങ്ങളെ കാണാൻ കോൺഗ്രസ് നേതാക്കൾ പോയ സംഭവത്തിൽ നടത്തിയതും പാർട്ടി തള്ളിപ്പറഞ്ഞെന്നും വി മുരളീധരൻ പറഞ്ഞു. വി മുരളീധരന്‍റെ മുഖ്യമന്ത്രിക്കെതിരെയുള്ള 'കൊവിഡ് ഇഡിയറ്റ്' പരാമർശത്തിനെതിരെയാണ് എ വിജയരാഘവൻ നേരത്തെ വിമർശനം ഉന്നയിച്ചത്.

Read More: പദവിയുടെ മാന്യതയറിയാത്ത വി മുരളീധരന്‍ കേരളത്തിന് അപമാനം : എ വിജയരാഘവന്‍

മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞ പരാമർശനങ്ങൾ മൃദുവാണ്. പരനാറി, കുലംകുത്തി, നികൃഷ്ടജീവി എന്നിങ്ങനെയുള്ള പരാമർശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താൻ നടത്തിയത് എത്രയോ മൃദുവായ പരാമർശങ്ങളാണ്. നിരന്തരമായി കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന ഒരാളെക്കുറിച്ച് പറയാവുന്നതേ പറഞ്ഞുള്ളു. പറഞ്ഞതിൽ തെറ്റില്ല. ജനങ്ങളുടെ ജീവൻ ബലി കൊടുക്കുന്ന തരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ട് 750 മീറ്റർ ജനങ്ങളുടെ ഇടയിലൂടെ മുഖ്യമന്ത്രി വോട്ട് ചെയ്യാൻ വരുകയാണ് ചെയ്തതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രിമാർ മിണ്ടാതിരിക്കണം എന്ന് ഒരു നിയമം കേരളത്തിൽ സിപിഎം നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നു തോന്നുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എതിരായി മുഖ്യമന്ത്രിക്ക് മോശമായ പരാമർശങ്ങൾ നടത്താമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ട് സംസാരിക്കാനുള്ള അവകാശം എനിക്കുണ്ട്. കേന്ദ്ര മന്ത്രിയായതിനാൽ അത് പണയം വയ്ക്കില്ല. താൻ കേരളത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാം. ഏകെജി സെന്‍ററിൽ അത് ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ആലപ്പുഴയിൽ പറഞ്ഞു.

Last Updated : Apr 19, 2021, 5:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.