ETV Bharat / state

അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനം സജീവം

എടത്വ, തകഴി, തലവടി, മുട്ടാർ തുടങ്ങിയ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നത്.

UPPER KUTTNAD  RAINFALL ROUNDUP  kerala RAINFALL ROUNDUP  അപ്പർകുട്ടനാട്  ജലനിരപ്പ് ഉയരുന്നു  KUTTNAD  കുട്ടനാട്
അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനം സജീവം
author img

By

Published : Oct 17, 2021, 12:34 PM IST

ആലപ്പുഴ: അപ്രതീക്ഷിത ന്യൂനമർദം സൃഷ്‌ടിച്ച മഴയും തുലാവർഷവും ഒന്നിച്ചപ്പോൾ ജില്ലയിൽ തോരാദുരിതം പെയ്‌തിറങ്ങി. ഒപ്പം കിഴക്കൻ വെള്ളത്തി​ന്‍റെ വരവും കൂടിയായതോടെ കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാക്കി.

ആലപ്പുഴ - ചങ്ങനാശേരി റോഡിൽ പലയിടത്തും വെള്ളംകയറി. മ​ങ്കൊമ്പ്​, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ ​​പ്രദേശങ്ങളിലാണ്​ വെള്ളംകയറിയത്​. ​പമ്പ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ്​ ഉയർന്നതോടെ ആറുകളും തോടുകളും കരകവിഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൈനകരി, മ​ങ്കൊമ്പ്​, നെടുമുടി, കാവാലം, പുളിങ്കുന്ന്​, ചമ്പക്കുളം, തണ്ണീർമുക്കം, നെടുമുടി തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്​. അതിശക്തമായ രീതിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തകരും പൊലീസ് - ഫയർഫോഴ്‌സ് തുടങ്ങിയ സേനകളും സജീവമാണ്.

അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനം സജീവം

ചെങ്ങന്നൂരിലും അപ്പർകുട്ടനാട്ടിലും പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എടത്വ, തകഴി, തലവടി, മുട്ടാർ തുടങ്ങിയ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നത്.

also read: കുത്തിയൊലിച്ചിറങ്ങിയ വെള്ളത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോറിക്ഷ യാത്രക്കാർ

തോട്ടപ്പള്ളിയിൽ നിന്നും മത്സ്യഫെഡിന്‍റെ നേതൃത്വത്തിൽ സജ്ജമാക്കിയ മത്സ്യബന്ധന യാനങ്ങൾ ഇവിടങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വീയപുരം പ്രദേശത്ത് അടിയന്തര സാഹചര്യം നേരിടുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി സ്‌പീഡ്‌ബോട്ടുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.