ETV Bharat / state

അരൂരിൽ ഉജ്ജ്വല വിജയം നേടും: ഷാനിമോൾ ഉസ്‌മാന്‍

ഉപതെരഞ്ഞെടുപ്പായതിനാല്‍ നേതാക്കള്‍ക്കും പ്രവർത്തകർക്കും പ്രചാരണത്തില്‍ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഷാനിമോൾ പറഞ്ഞു.

ഷാനിമോള്‍ ഉസ്മാന്‍
author img

By

Published : Oct 22, 2019, 9:23 PM IST

Updated : Oct 23, 2019, 10:33 PM IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടന്ന അരൂർ നിയമസഭാ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടുമെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്‌മാന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിലായിരിക്കും തൻ്റെ വിജയം. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശം വോട്ടവകാശ വിനിയോഗമാണെന്ന തിരിച്ചറിവിൽ പ്രതികൂല സാഹചര്യത്തിലും വോട്ട് ചെയ്യാനെത്തിയ അരൂരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും ഷാനിമോൾ പറഞ്ഞു.

അരൂരിൽ ഉജ്ജ്വല വിജയം നേടും: ഷാനിമോൾ ഉസ്‌മാന്‍

പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിച്ചിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബൂത്ത്തലം വരെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ മുന്നണി നൂറ് ശതമാനം വിജയിച്ചു. ചിട്ടയായ സംഘടനാ പ്രവർത്തനവും ഏകോപനവും യുഡിഎഫിൽ ഉണ്ടായിരുന്നെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു.

Intro:Body:അരൂരിൽ ഉജ്ജ്വല വിജയം നേടുമെന്ന് ഷാനിമോൾ

ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടന്ന അരൂർ നിയമസഭാ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിലായിരിക്കും തൻ്റെ വിജയം. ഉപതിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഷാനിമോൾ പറഞ്ഞു.

ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശം വോട്ടവകാശ വിനിയോഗമാണെന്ന തിരിച്ചറിവിൽ പ്രതികൂല സാഹചര്യത്തിലും വോട്ട് ചെയ്യാനെത്തിയ അരൂരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും ഷാനിമോൾ പറഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിച്ചിട്ടുണ്ട്. മുന്നണി ഒറ്റക്കെട്ടായി തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബൂത്ത്തലം വരെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ മുന്നണി നൂറ് ശതമാനം വിജയിച്ചു. ചിട്ടയായ സംഘടനാ പ്രവർത്തനവും ഏകോപനവും യുഡിഎഫിൽ ഉണ്ടായിരുന്നതായും ഷാനിമോൾ അഭിപ്രായപ്പെട്ടു.Conclusion:
Last Updated : Oct 23, 2019, 10:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.