ETV Bharat / state

അരൂരില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ - അരൂർ നിയോജക മണ്ഡലം കൺവൻഷൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

വിജയകാഹളം മുഴക്കി യുഡിഎഫ്‌ അരൂർ നിയോജക മണ്ഡലം കൺവൻഷൻ
author img

By

Published : Oct 2, 2019, 11:15 PM IST

ആലപ്പുഴ: അരൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, എം പി മാരായ കൊടികുന്നിൽ സുരേഷ്, എൻ. കെ പ്രേമചന്ദ്രൻ, ഹൈബി ഇഡൻ, പി. ടി തോമസ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആലപ്പുഴ: അരൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, എം പി മാരായ കൊടികുന്നിൽ സുരേഷ്, എൻ. കെ പ്രേമചന്ദ്രൻ, ഹൈബി ഇഡൻ, പി. ടി തോമസ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:Body:വിജയകാഹളം മുഴക്കി യുഡിഎഫ്‌ അരൂർ നിയോജക മണ്ഡലം കൺവൻഷൻ

ആലപ്പുഴ : അരൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആഹ്വാനവുമായി ആവേശം നിറച്ച് ആയിരങ്ങൾ അണിനിരന്ന‌് യു ഡി എഫ് അരൂർ നിയോജക മണ്ഡലം കൺവൻഷൻ. കത്തുന്ന വെയിലിനെ വകവെക്കാതെ എത്തിയ പ്രവർത്തകരെ സാക്ഷിയാക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു. പകൽ രണ്ടരയോടെ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന‌് വാഹനങ്ങളിലെത്തിയ യുഡിഎഫ‌് പ്രവർത്തകർ തുറവുർ ടൗണിലെ വേദിക്കു മുന്നിൽ നിലയുറപ്പിച്ചു. രാഷ‌്ട്രീയ പ്രബുദ്ധയുടെ പോർക്കളമായ അരുർ മണ്ഡലം ഐക്യജനാധിപത്യ മുന്നണി തിരിച്ചുപടിക്കുമെന്നും അരുരിന്റ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന സ്ഥാനാർഥിയായിരിക്കും ശ്രീമതി ഷാനിമോൾ ഉസ്മാനെന്നും നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് വിവിധ യു ഡി എഫ് നേതാക്കൾ പറഞ്ഞു .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു ,സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ നിറഞ്ഞ കരഘോഷത്തോടെയാണ് പ്രവർത്തകർ എതിരേറ്റത് .തന്റെ ഇനിയുള്ള കർമ്മമണ്ഡലം അരുർ ആയിരിക്കുമെന്ന് ഉറപ്പു നൽകുന്നതായി ഷാനിമോൾ ഉസ്മാൻ പറഞ്ഞു .

യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ, എം പി മാരായ കൊടികുന്നിൽ സുരേഷ്, എൻ. കെ പ്രേമചന്ദ്രൻ, ഹൈബി ഇഡൻ, പി. ടി തോമസ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, യുഡിഎഫ് നേതാക്കളായ കെ.പി ധനപാലൻ, ജോണി നെല്ലൂർ, സ്റ്റീഫൻ ജോർജ് ,കെ.ബാബു, ഷിബു ബേബി ജോൺ, ബീമ പള്ളി റഷീദ്, എം ലിജു ,സി.ആർ ജയപ്രകാശ്,ബി ബാബുപ്രസാദ്, ജോസഫ് വാഴക്കൻ, ജോൺസൺ എബ്രഹാം, ലതികാ സുഭാഷ്, ഡൊമനിക് പ്രസന്റേഷൻ, ,എം.മുരളി, ബി.രാജശേഖരൻ തുടങ്ങി യുഡിഎഫ് നേതാക്കളുടെ വൻ നിരതന്നെ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

ഉദ്‌ഘാടകനായ രമേശ് ചെന്നിത്തല എത്താൻ വൈകിയത് പ്രവർത്തകർക്കിടയിൽ നേരിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വൈകുന്നേരം 3ന് എത്തുമെന്ന് അറിയിച്ചിരുന്ന ചെന്നിത്തല വേദിയിൽ എത്തിയത് രാത്രി ഏഴരയോടെയായിരുന്നു.Conclusion:വിഷ്വൽസ് മെയിലിലും മോജോയിലും അയച്ചിട്ടുണ്ട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.