ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ രാവിലെയാണ് അപകടം നടന്നത്.
നങ്ങ്യാർകുളങ്ങര കവലക്ക് വടക്കുവശത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.