ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, അനീഷ്, ശ്രീജിത്ത് എന്നിവര്‍ക്കാണ് ജീവഹാനിയുണ്ടായത്. ആലപ്പുഴ വീയപുരത്തെ സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു മൂവരും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവർ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ല. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കരക്കെത്തിച്ചത്. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു - പൊലീസ്
ആലപ്പുഴ വീയപുരത്തെ സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു മൂവരും