ETV Bharat / state

കുട്ടനാട് പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു - fire accident at firecracker shop

പടക്കശാലയില്‍ ആവശ്യത്തിലധികം നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നു.

കുട്ടനാട് പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം  ആലപ്പുഴ  കുട്ടനാട് പുളിങ്കുന്ന്  വണ്ടാനം മെഡിക്കല്‍ കോളജ്  firecracker shop in kuttanadu  fire accident at firecracker shop in kuttanadu  fire accident at firecracker shop  fire accident
കുട്ടനാട് പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു
author img

By

Published : Mar 21, 2020, 2:31 PM IST

Updated : Mar 21, 2020, 3:54 PM IST

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നില്‍ പടക്കനിര്‍മാണ ശാലക്ക് തീപിടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശികളായ കുഞ്ഞുമോള്‍(55), ജോസഫ് ചാക്കോ(48), ബിനു(30) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുട്ടനാട് പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു

അതേസമയം മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി അവസാനിക്കുന്ന പടക്ക നിര്‍മാണ ശാലയില്‍ ആവശ്യത്തിലധികം നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നതായി പുളിങ്കുന്ന് പൊലീസ് അറിയിച്ചു. വിഷു-ഈസ്റ്റര്‍ വിപണി ലക്ഷ്യമാക്കിയുള്ള വില്‍പനക്ക് വേണ്ടിയുള്ള പടക്കങ്ങളാണ് ഇവിടെ നിര്‍മിച്ചിരുന്നത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ ശാലക്ക് തീപിടിച്ചത്.

Last Updated : Mar 21, 2020, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.