ETV Bharat / state

മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണശ്രമം; യുവാവ് പിടിയിൽ - മോഷണശ്രമം

പ്രതി സ്ഥിരമായി ക്രിമിനൽ കേസുകളിലും അമ്പലപ്പുഴ-കാക്കാഴം പ്രദേശത്ത് നിരവധി അക്രമങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളതായി നാട്ടുകാർ

മോഷണശ്രമം: യുവാവ് പിടിയിൽ
author img

By

Published : Jul 18, 2019, 7:58 AM IST

Updated : Jul 18, 2019, 9:43 PM IST

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവചികിത്സ കഴിഞ്ഞ് കൈക്കുഞ്ഞുമായി മടങ്ങവെ യുവതിയുടെ പേഴ്‌സ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം സ്വദേശി വിനോദിനെയാണ് പിടികൂടിയത്. പണവും എടിഎം കാർഡും ചികിത്സാ രേഖകളും അടങ്ങിയ പേഴ്സ് കൈക്കലാക്കിയ ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോണും ബൈക്കിന്‍റെ താക്കോലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍

ഇയാള്‍ മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതി സ്ഥിരമായി ക്രിമിനൽ കേസുകളിലും അമ്പലപ്പുഴ-കാക്കാഴം പ്രദേശത്ത് നിരവധി അക്രമങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

Intro:nullBody:മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണശ്രമം : ആർഎസ്എസ് പ്രവർത്തകനെ കയ്യോടെ പിടികൂടി

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവചികിത്സ കഴിഞ്ഞു കൈക്കുഞ്ഞുമായി മടങ്ങിയ യുവതിയുടെ പേഴ്‌സ് തട്ടിയെടുക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകനെ നാട്ടുകാർ പിടികൂടി. അമ്പലപ്പുഴ കക്കാഴം സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ വിനോദിനെയാണ് പിടികൂടിയത്.

പണവും എടിഎം കാർഡും ചികിത്സാ രേഖകളും അടങ്ങിയ പേഴ്സ് കൈക്കലാക്കിയ ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതിക്ക് ഇരുചക്ര വാഹനം ഓടിക്കാൻ അറിയില്ലെന്ന് പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്. വീട്ടിൽ അമ്മ മാത്രമാണ് ഉള്ളതെന്നും പാചകത്തിന് പോയാണ് ഉപജീവനം നടത്തുന്നത് എന്നും പ്രതി പോലീസിൽ മൊഴി നൽകി. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് സ്ഥിരമായി കാണപ്പെടാറുള്ള പ്രതി മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. ആർഎസ്എസ് പ്രവർത്തകനായ വിനോദ് സ്ഥിരമായി ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ളതായും അമ്പലപ്പുഴ - കാക്കാഴം പ്രദേശത്ത് നിരവധി അക്രമങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കൊല്ലം ശൂര്യനാട് സ്വദേശിയായ യുവതിയുടെയും പ്രതിയെ പിടികൂടിയ മാധ്യമപ്രവർത്തകൻ ഇർഫാന്റെയും പരാതിയിന്മേൽ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.Conclusion:null
Last Updated : Jul 18, 2019, 9:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.