ETV Bharat / state

ആലപ്പുഴയില്‍ കണ്ടയ്‌ന്‍മെന്‍റ് സോണുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു - കണ്ടയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ത്ത

ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണവും സമ്പർക്ക രോഗികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കണ്ടയ്‌ന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടിയത്

containment zones news covid expantion news കണ്ടയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ത്ത കൊവിഡ് വ്യാപനം വാര്‍ത്ത
കൊവിഡ്
author img

By

Published : Jul 24, 2020, 5:15 AM IST

ആലപ്പുഴ: കൂടുതൽ പ്രദേശങ്ങളെ കണ്ടയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണവും സമ്പർക്ക രോഗികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 12ഓളം വാര്‍ഡുകളാണ് കണ്ടയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 13 (പാലസ് വാർഡ്) , വാർഡ് 51 (കളപ്പുര) എന്നിവിടങ്ങളിലെ റസിഡൻഷ്യൽ ഏരിയകൾ കണ്ടയ്‌ന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടര്‍ ഉത്തരവായി. ഈ വാർഡുകളിലെ ഒരേ വീട്ടിലും ഒന്നിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ റസിഡൻഷ്യൽ ഏരിയ കണ്ടയ്‌ന്‍മെന്‍റ് സോൺ ആക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്‌തിരുന്നു.

മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 23-ാം വാര്‍ഡ്, അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4, 17, 20 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്‌ന്‍മെന്‍റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 5-ാം വാര്‍ഡില്‍ ഒരു വീട്ടില്‍ മൂന്ന് പേര്‍ക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 23-ാം വാര്‍ഡില്‍ ഒരു വീട്ടില്‍ രണ്ട് പേര്‍ക്കും അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4, 17, 20 വാര്‍ഡുകളിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതേ തുടര്‍ന്നാണ് കണ്ടയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്. കൊവിഡ് നിര്‍വ്യാപനത്തിന്‍റെ ഭാഗമായി കണ്ടയ്‌ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികളാകും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.