ETV Bharat / state

ആലപ്പുഴ മെഡിക്കൽ കോളജില്‍ നിർത്തിയിട്ട കാറിന് തീപിടിച്ചു - car set on fire at alappuzha

വണ്ടാനം ടിഡി മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ വ്യക്തിയുടെ കാറാണ് കത്തി നശിച്ചത്.

ആലപ്പുഴയില്‍ കാറിന് തീപിടിച്ചു  വണ്ടാനം മെഡിക്കല്‍ കോളജില്‍ കാറിന് തീപിടിച്ചു  ആലപ്പുഴ അഗ്നിശമന സേന യൂണിറ്റ്  car set on fire at alappuzha  vandanam medical college
ആലപ്പുഴ മെഡിക്കൽ കോളജില്‍ നിർത്തിയിട്ട കാറിന് തീപിടിച്ചു
author img

By

Published : Apr 9, 2020, 3:32 PM IST

ആലപ്പുഴ: ആലപ്പുഴ വണ്ടാനം ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു. ആശുപത്രി മോർച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ വ്യക്തിയുടെ കാറിനാണ് തീപിടിച്ചത്. എടത്വയില്‍ നിന്നെത്തിയ വാഹനം മോർച്ചറിയുടെ പുറത്ത് പാർക്ക് ചെയ്ത ശേഷം ഡ്രൈവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കത്തി നശിച്ചു. സമീപത്തെ കെട്ടിടത്തിൽ ഡ്യുട്ടിക്കുണ്ടായിരുന്ന ആശുപത്രി ജീവനക്കാരാണ് കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടത്തത്. ആശുപത്രി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു.

ആലപ്പുഴ മെഡിക്കൽ കോളജില്‍ നിർത്തിയിട്ട കാറിന് തീപിടിച്ചു

കാറിൽ ഇന്ധനമുണ്ടായിരുന്നതും സമീപത്ത് കെട്ടിടങ്ങളുണ്ടായിരുന്നതും ആളുകളെ ആശങ്കയിലാക്കി. കാറിന്‍റെ എഞ്ചിൻ ചൂടായതാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ അഗ്നിശമന സേനയുടെ യൂണിറ്റ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. പൊലീസിന്‍റെയും സുരക്ഷാ ജീവനക്കാരുടെയും സമയോചിത ഇടപെടലാണ് തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.