ETV Bharat / state

ഉപതെരഞ്ഞെടുപ്പില്‍ സർക്കാർ വിരുദ്ധ വികാരം പ്രതിഫലിക്കും: ഇ.ടി മുഹമ്മദ് ബഷീർ - AROOR BY ELECTION NEWS UPDATES

മുഖ്യമന്ത്രി പിണറായി വിജയൻ അഹങ്കാരിയായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ദേശീയ തലത്തില്‍ നരേന്ദ്ര മോദിയും ഇന്ത്യൻ പാരമ്പര്യത്തെ തകർക്കുകയാണെന്നും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ

ഇടി മുഹമ്മദ് ബഷീർ
author img

By

Published : Oct 14, 2019, 11:02 PM IST

Updated : Oct 15, 2019, 2:36 AM IST

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനകീയ വികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി അരൂരില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുന്നതോടെ പിണറായി സർക്കാറിന് കനത്ത പ്രഹരമേൽക്കും. ന്യൂനതയില്ലാതെ പ്രവർത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വികസന പ്രവർത്തനങ്ങൾ പിന്നോട്ടാണ്. പ്രളയദുരിതശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചു സർക്കാർ ജനങ്ങളെ കബളിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജനകീയനല്ലാതെ അഹങ്കാരിയായിട്ടാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് നടത്തിയ വികസനത്തിന്‍റെ പേരിൽ എൽഡിഎഫും പിണറായിയും മേനി നടിക്കുകയാണ്. കിഫ്ബിയുടെ കെടും കാര്യസ്ഥതയെക്കുറിച്ച് സിഐജി റിപ്പോർട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഉപതെരഞ്ഞെടുപ്പില്‍ സർക്കാർ വിരുദ്ധ വികാരം പ്രതിഫലിക്കും: ഇ.ടി മുഹമ്മദ് ബഷീർ

ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യൻ പാരമ്പര്യത്തെ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് ഉംറ തീർത്ഥാടനത്തിന് പോയതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തത്. തീർത്ഥാടന ശേഷം അദ്ദേഹം പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതം കാരണം പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ശബരിമലയിൽ കോടതി വിധിയുടെ പേരിൽ ആചാര ലംഘനം നടത്താനുള്ള നീക്കം തെറ്റാണെന്ന് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മനസിലാക്കിക്കൊടുത്തു. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ പ്രഗത്ഭയാണെന്നും അദ്ദേഹം പറഞ്ഞു. അരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം. നസീർ എന്നിവർ പങ്കെടുത്തു.

Intro:Body:യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം പിണറായി സർക്കാരിന് കനത്ത പ്രഹരം ഏൽപ്പിക്കും; ഇബ്രാഹിം കുഞ്ഞ് തീർഥാടനത്തിലായതിനാലാണ് പ്രചാരണത്തിന് എത്താത്തത് : ഇ ടി മുഹമ്മദ് ബഷീർ

ആലപ്പുഴ : കേരളത്തിലെ അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നതോടെ പിണറായി സർക്കാറിന് കനത്ത പ്രഹരമേൽക്കുമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഘട്ടകകക്ഷികളെല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്.
അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ പ്രഗത്ഭയാണെന്നും അരൂരിൽ ഭൂരിപക്ഷം ജനങ്ങളും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നൽകിയിരുന്നത് അംഗികാരത്തിന്റെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ്.സർക്കാറിന്റെ വികസന പദ്ധതികളല്ലാതെ എൽ.ഡി.എഫ്‌. പുതുതായി ഒന്നും നടപ്പാക്കിയിട്ടില്ല. ന്യൂനതയില്ലാതെ പ്രവർത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. വികസന പ്രവർത്തനങ്ങൾ പിന്നോട്ടാണ്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാവരും കക്ഷിരാഷ്ട്രിയ ഭേദമന്യേ സഹകരിച്ചിരുന്നതാണ്. അർഹരായ ദുരിതബാധിതർക്ക് ആശ്വാസപദ്ധതികളോ സഹായ ധനമോ ലഭിച്ചിട്ടില്ല. പ്രളയദുരിത ശ്വാസഫണ്ടുകൾ വകമാറ്റി ചെലവഴിച്ചു സർക്കാർ ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടി ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായിവിജയൻ ജനങ്ങളുമായി ഇടപെഴുകാതെ അഹങ്കാരിയായിട്ടാണ് പ്രവർത്തിക്കുന്നത്. യു.ഡി.എഫ്. നടത്തിയ വികസനത്തിന്റെ പേരിൽ എൽ.ഡി.എഫും പിണറായിയും മേനി നടിക്കുകയാണ്. കിഫ്ബിയുടെ കെടും കാര്യസ്ഥതയെക്കുറിച്ച് സി.ഐ.ജി.റിപ്പോർട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് ഉംറ തീർത്ഥാടനത്തിന് പോയതിനാലാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാത്തത്. ഉംറ തീർത്ഥാടനത്തിന് ശേഷം അദ്ദേഹം എത്തിയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാവുമെന്നും മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി.

പി.എസ്.സി.യുടെ പ്രവർത്തനത്തിൽ വിശ്വാസം നഷ്ടപെട്ടിരിക്കുകയാണ്. തോറ്റവരെ സ്വജനപക്ഷപാതം കാട്ടി സി.പി.എം.ക്രിമനലുകളെയും ഗുണ്ടകളെയും പ്രത്യേകം മാർക്ക് നൽകി റാങ്ക് ലിസ്റ്റിൽ കയറ്റി ജോലി നൽകി വരുകയാണ്.പബ്ലിക്ക് സർവീസ് കമ്മീഷൻ തകർത്തിരിക്കുകയാണ്. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി പരിപാവനമായ ശബരിമലയിൽ കോടതി വിധിയുടെ പേരിൽ സ്ത്രീകളെ കയറ്റി വിശ്വസികളുടെ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ച നീക്കം തെറ്റാണെന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മനസ്സിലാക്കി കൊടുത്തു. കലങ്ങിയ വെള്ളത്തിൽ നിന്നും മീൻ പിടിക്കാനാണ് ഇടതുപക്ഷ സർക്കാറും ബി.ജെ.പി.യും ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എൽ.ഡി.എഫിന്റെ തന്ത്രം വിലപ്പോവില്ലെന്നും അരൂരിലെ ജനങ്ങൾ ഷാനിമോളെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും പറഞ്ഞു. ദേശിയ തലത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യൻ പാരമ്പര്യത്തെ തന്നെ തകർക്കുകയാണെന്നും വ്യക്തമാക്കി. കഴിഞ്ഞ യു.പി.എ.കേന്ദ്ര സർക്കാറിന്റെയും കേരളത്തിലെ യു.ഡി.എഫ്.സർക്കാറിന്റെയും ഭരണമാണ് നല്ലതെന്ന് തിരിച്ചറിയുന്നതായും വ്യക്തമാക്കി. അരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം.നസീർ എന്നിവരും പങ്കെടുത്തു.Conclusion:
Last Updated : Oct 15, 2019, 2:36 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.