ETV Bharat / state

'കല്ല് പിഴുതാല്‍ വിവരമറിയും' ; കെ - റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സജി ചെറിയാൻ

പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും, അതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി സജി ചെറിയാന്‍

Terrorist organizations behind anti-K-rail strike  Minister Saji Cherian on K Rail Strike  കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ  കെ റെയില്‍ വിരുദ്ധ സമരത്തെ കുറിച്ച് സജി ചെറിയാന്‍
കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ: മന്ത്രി സജി ചെറിയാൻ
author img

By

Published : Mar 21, 2022, 3:15 PM IST

Updated : Mar 21, 2022, 6:24 PM IST

ആലപ്പുഴ : കെ-റെയിൽ പദ്ധതിക്കെതിരായി കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പിന്നിൽ തീവ്രവാദസംഘടനകളാണെന്ന് സജി ചെറിയാൻ. പണം ഉൾപ്പടെ ഇറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കുകയാണ്.

'കല്ല് പിഴുതാല്‍ വിവരമറിയും' ; കെ - റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സജി ചെറിയാൻ

കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും അക്കാര്യത്തിലില്ല. പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. അതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജനങ്ങളുടെ എല്ലാവിധ ആശങ്കകളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: സമരം രാഷ്ട്രീയ പ്രേരിതം, ഇത് വിമോചന സമര കാലഘട്ടമല്ല: കോടിയേരി ബാലകൃഷ്‌ണൻ

പണ്ട് വൈദ്യുതി ലൈൻ വന്നപ്പോഴും ചിലർ അതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. എന്നിട്ട് ഈ നാട്ടിൽ വികസനം വരാതെയിരുന്നോ എന്നും മന്ത്രി ചോദിച്ചു. കെ-റെയിൽ വിരുദ്ധ സമരത്തിലൂടെ തിരിച്ചുവരാനുള്ള കോൺഗ്രസ് ശ്രമം നടക്കില്ല.

ദേശീയപാത വികസനത്തിൽ ഉൾപ്പടെ എൽ.ഡി.എഫ് സർക്കാർ പറഞ്ഞ വാക്ക് പാലിച്ചു. കെ-റെയിൽ പദ്ധതി നടപ്പാക്കും എന്നത് കേരളത്തിലെ ജനങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പാണ്. അത് തീർച്ചയായും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Mar 21, 2022, 6:24 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.