ETV Bharat / state

ടെമ്പോ ട്രാവലറിന് തീപിടിച്ചു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. രാജീവന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.

driver died by the Tempo Traveler caught fire  driver died when the Tempo Traveler caught fire  Tempo Traveler caught fire  driver died  ടെമ്പോ ട്രാവലറിന് തീപിടിച്ചു  ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  ടെമ്പോ ട്രാവലര്‍ വാനിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു  ട്രാവലറിന് തീപിടിച്ചു  ടെമ്പോ ട്രാവലർ ഡ്രൈവർ മരിച്ചു  തീപിടിത്തം  fire
ടെമ്പോ ട്രാവലറിന് തീപിടിച്ചു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
author img

By

Published : Aug 28, 2021, 3:54 PM IST

Updated : Aug 28, 2021, 9:11 PM IST

ആലപ്പുഴ: ടെമ്പോ ട്രാവലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. കണിച്ചുകുളങ്ങരയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദാരുണ സംഭവം. അരൂര്‍ സ്വദേശി അജയന്‍റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാന്‍.

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തീപിടുത്തം നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് വാനിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. രാജീവന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

ടെമ്പോ ട്രാവലറിന് തീപിടിച്ചു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മരിച്ച രാജീവന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. സംഭവ സ്ഥലം ജില്ല പൊലീസ് മേധാവി ജി ജയദേവ് സന്ദർശിച്ചു. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഫോറൻസിക്ക് വിദഗ്‌ധർ ഉൾപ്പടെയുള്ള പൊലീസ് സംഘം പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം വിട്ടുനൽകും.

ALSO READ:വനഭൂമിയിലെ അനധികൃത നിർമാണം: എടവണ്ണ ഗ്രാമപഞ്ചായത്തിനെതിരെ വനംവകുപ്പ് കേസെടുത്തു

Last Updated : Aug 28, 2021, 9:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.