ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ നിന്നുണ്ടായ ഇന്ധന ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു. കായംകുളത്ത് നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് എതിര്‍ദിശയില്‍ വരികയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.
അപകടത്തില്‍ പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍കോളജിലേയ്ക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.