ആലപ്പുഴ: കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം വഴിതിരിച്ചുവിടാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരിക്കെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കെ.കെ മഹേശൻ്റെ വീട് സന്ദർശിച്ച വി.എം സുധീരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മഹേശൻ്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും കുടുംബത്തിൻ്റെ നിലപാടിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.കെ മഹേശൻ്റെ കേസിൽ നിയമം വെള്ളാപ്പള്ളിക്കും ബാധകമാണെന്ന് ഉറപ്പാക്കണമെന്ന് വി.എം സുധീരൻ പറഞ്ഞു.
കെ.കെ മഹേശൻ്റെ കേസിൽ നിയമം വെള്ളാപ്പള്ളിക്കും ബാധകമെന്ന് വി.എം സുധീരൻ - കെ.കെ മഹേശൻ്റെ കേസ്
മഹേശൻ്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും കുടുംബത്തിൻ്റെ നിലപാടിനൊപ്പം നിലകൊള്ളുമെന്നും സുധീരൻ