ETV Bharat / state

സൗജന്യ ഭക്ഷണ വിതരണത്തിന് കലക്‌ടറുടെ മുൻകൂർ അനുമതി വേണം: മന്ത്രി ജി.സുധാകരൻ - free food distribution in alappuzha

ചില സ്ഥലങ്ങളില്‍ ജാതി - മത സംഘടനകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇത്തരം ഭക്ഷണ വിതരണത്തില്‍ ഒരുപക്ഷേ ജാതി - മത വേർതിരിവുകൾ ഉണ്ടാകാനിടയുണ്ട്. അത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി ജി സുധാകരൻ  സൗജന്യ ഭക്ഷണ വിതരണം  കലക്‌ടറുടെ മുൻകൂർ അനുമതി വേണം  പൊതുമരാമത്ത് മന്ത്രി  g sudhakaran  free food distribution in alappuzha  Minister of Public affairs
സൗജന്യ ഭക്ഷണ വിതരണത്തിന് കലക്‌ടറുടെ മുൻകൂർ അനുമതി നിർബന്ധമെന്ന് മന്ത്രി ജി.സുധാകരൻ
author img

By

Published : Apr 3, 2020, 10:53 AM IST

ആലപ്പുഴ: ജില്ലയില്‍ പഞ്ചായത്തുകളും നഗരസഭകളും നടത്തുന്ന ഭക്ഷണ വിതരണത്തിനൊപ്പം മറ്റ് സംഘടനകൾ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കില്‍ ജില്ല കലക്ടറുടെ മുൻകൂർ അനുമതി വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ചില സ്ഥലങ്ങളില്‍ ജാതി - മത സംഘടനകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇത്തരം ഭക്ഷണ വിതരണത്തില്‍ ഒരുപക്ഷേ ജാതി - മത വേർതിരിവുകൾ ഉണ്ടാകാനിടയുണ്ട്. അത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണം. സംഘടനകള്‍ ഭക്ഷണ വിതരണം നടത്തിയാല്‍ അത് ജാതി, മത വ്യത്യാസമില്ലാതെ വേണമെന്നും മന്ത്രി പറഞ്ഞു.

സൗജന്യ ഭക്ഷണ വിതരണത്തിന് കലക്‌ടറുടെ മുൻകൂർ അനുമതി നിർബന്ധമെന്ന് മന്ത്രി ജി.സുധാകരൻ

ജാതി - മത - സാമുദായിക സംഘടനകൾ നടത്തുന്ന അനധികൃത ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ചില പഞ്ചായത്ത് പ്രസിഡന്‍റുമാർ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പലയിടങ്ങളിലും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇവരും ജില്ലാ കലക്ടറുടെ മുൻ‌കൂർ അനുമതി വാങ്ങണമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് തലവന്മാരുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.