ETV Bharat / state

സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒന്നിച്ചു; എഞ്ചിനീയറിങ് കോളജിന്‍റെ പേര് മാറ്റി

കായംകുളം വെളളാപ്പളളി നടേശൻ എഞ്ചിനീയറിങ് കോളജിന്‍റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി

author img

By

Published : Jan 24, 2020, 2:20 PM IST

സുഭാഷ് വാസു  Subhash Vasu  Gokulam Gopalan  ഗോകുലം ഗോപാലൻ  വെള്ളാപ്പള്ളി  vellappally  alappuzha sndp
സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒന്നിച്ചു; എഞ്ചിനീയറിങ് കോളേജിന്‍റെ പേര് മാറ്റി

ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾക്ക് മൂർച്ചകൂട്ടി സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒന്നിച്ചു. വെള്ളാപ്പള്ളിയുടെ മുഖ്യശത്രു ഗോകുലം ഗോപാലനുമായി കൈകോർത്താണ് സുഭാഷ് വാസുവിന്‍റെ പുതിയ നീക്കം. കായംകുളം വെളളാപ്പളളി നടേശൻ എഞ്ചിനീയറിങ് കോളജിന്‍റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. കോളജ് ഉൾപ്പെടുന്ന ഗുരുദേവ ട്രസ്റ്റിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്നും തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കി.

സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒന്നിച്ചു; എഞ്ചിനീയറിങ് കോളേജിന്‍റെ പേര് മാറ്റി

പുതിയ ചെയർമാനായി ഗോകുലം ഗോപാലൻ സ്ഥാനമേറ്റു. കോളജിന്‍റെ ഭൂരിഭാഗം ഓഹരിയും വാങ്ങിയാണ് ഗോകുലം ഗോപാലൻ ചെയർമാനായത്. ശ്രീനാരായണീയർ മുഴുവൻ ഒരുമിച്ച് നിന്ന് എസ്എൻഡിപിയെ അപകടത്തിൽ നിന്ന് രക്ഷിക്കണമെന്നും സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന്‌ മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായ സുഭാഷ് വാസു എസ്എൻഡിപി യോഗനേതൃത്വവുമായി തെറ്റുന്നത്.

Intro:Body:ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കി സുഭാഷ് വാസു; എൻജിനിയറിങ് കോളേജിന്റെ പേര് മാറ്റി

ആലപ്പുഴ : വെള്ളാപ്പള്ളിക്കെതിരായ വിമത നീക്കങ്ങൾക്ക് മൂർച്ചകൂട്ടി സുഭാഷ് വാസുവും, ഗോകുലം ഗോപാലനും ഒന്നിച്ചു. വെള്ളാപ്പള്ളിയുടെ മുഖ്യശത്രു ഗോകുലം ഗോപാലനുമായി കൈകോർത്താണ് സുഭാഷ് വാസുവിന്റെ കരുനീക്കം. കായംകുളം വെളളാപ്പളളി നടേശൻ എഞ്ചിനീയറിങ് കോളേജിന്റെ
പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. കോളേജ് ഉൾപ്പെടുന്ന ഗുരുദേവ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കി. പുതിയ ചെയർമാനായി ഗോകുലം ഗോപാലൻ സ്ഥാനമേറ്റു. ശത്രുവിന്റെ ശത്രു മിത്രമായി. കോളേജിന്റെ ഭൂരിഭാഗം ഷെയറും വാങ്ങിയാണ് ഗോകുലം ഗോപാലൻ ചെയർമാനായത്. ശ്രീനാരായണീയർ മുഴുവൻ ഒരുമിച്ച് നിന്ന് എസ്എൻഡിപിയെ
അപകടത്തിൽ നിന്ന് രക്ഷിക്കണം. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്നാണ് മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെ പുറത്താക്കിയത്. ഇതോടെയാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സുഭാഷ് വാസുവിനെ എസ്എൻഡിപി യോഗനേതൃത്വവുമായി തെറ്റുന്നത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.