ആലപ്പുഴ : നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ ആലപ്പുഴ ജില്ലയില്‍ ഇന്നലെ 178 കേസുകൾ രജിസ്റ്റർ ചെയ്തു. കായംകുളത്ത് 40, ചെങ്ങന്നൂരിൽ 48, ആലപ്പുഴയിൽ 43, ചേർത്തലയിൽ 47 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. നിയന്ത്രണങ്ങൾ ലംഘിച്ച് ഇരുചക്രവാഹനങ്ങളിലും സ്വകാര്യ കാറുകളിലും യാത്ര ചെയ്‌തതിനാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. പൊലീസിന് നല്‍കുന്ന സത്യവാങ്മൂലം കള്ളമെന്ന് ബോധ്യപ്പെട്ടാല്‍ വാഹന രജിസ്ട്രേഷൻ, ഡ്രൈവറുടെ ലൈസൻസ് എന്നിവ റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലയിലുടനീളം കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്.
നിരോധനാജ്ഞ ലംഘിച്ചാല്‍ കർശന നടപടി; ആലപ്പുഴയില്‍ 178 കേസുകൾ - Strict action against violators
സത്യവാങ്മൂലം കള്ളമെന്ന് ബോധ്യപ്പെട്ടാല്‍ വാഹന രജിസ്ട്രേഷൻ, ഡ്രൈവറുടെ ലൈസൻസ് എന്നിവ റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.