ETV Bharat / state

Son killed father Alappuzha : ആലപ്പുഴയിൽ പിതാവിനെ കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ - Marriage loan dispute son killed father

Son arrested for killing father Alappuzha : ആലപ്പുഴ കാളാത്ത് പിതാവിനെ കൊലപ്പെടുത്തിയതിന് ശേഷം ഒളിവിൽ പോയ യുവാവിനെ പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. പ്രതി നിഖിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

Son killed father Alappuzha  Son killed father  Son arrested for killing father Alappuzha  man killed father  son arrested for killing father  Alappuzha murder  murder alappuzha  man killed father arrested  Alappuzha kalath  ആലപ്പുഴ  ആലപ്പുഴ കൊലപാതകം  കൊലപാതകം ആലപ്പുഴ  ആലപ്പുഴയിൽ പിതാവിനെ കൊലപ്പെടുത്തി  പിതാവിനെ കൊലപ്പെടുത്തിയ സംഭവം  ആലപ്പുഴ മകൻ അച്ഛനെ കൊന്നു  അച്ഛനെ കൊലപ്പെടുത്തി മകൻ  ആലപ്പുഴ കൊലപാതകം പ്രതി പിടിയിൽ  പിതാവിനെ കൊലപ്പെടുത്തി മകൻ പിടിയിൽ  ആലപ്പുഴ നിഖിൽ  Alappuzha nikhil  Chaitra Teresa John IPS  Alappuzha North Police Station  Marriage loan dispute son killed father  പിതാവിനെ കൊന്നു
Son killed father Alappuzha
author img

By

Published : Aug 20, 2023, 7:34 AM IST

ആലപ്പുഴ : പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ (Son arrested for killing father). ആലപ്പുഴ കാളാത്ത് സ്വദേശി നിഖിലിനെയാണ് (29) പിടികൂടിയത്. ഇയാളെ ബെംഗളൂരു മജിസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

വിവാഹാവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് (Son killed father) പൊലീസ് പറയുന്നത്. സംഭവത്തിന്​ പിന്നാലെ മകൻ നിഖില്‍ (Nikhil) ഒളിവിൽ പോയിരുന്നു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് (Chaitra Teresa John IPS) ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി എൻ ആർ ജയരാജിന്‍റെ (DYSP N R Jayaraj) നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി ബെംഗളൂരുവിൽ നിന്നും പിടിയിലായത്.

നിഖിൽ അടുത്ത ദിവസം ഡൽഹിയിലേക്ക് പോകുന്നതിനായി ബെംഗളൂരുവിൽ (Bengaluru) നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ (Alappuzha North Police Station) ഇൻസ്പെക്‌ടർ എം കെ രാജേഷ്, സിപിഒമാരായ അനിൽകുമാർ സി ജി, ഗിരീഷ് എസ്, റോബിൻസൺ എം എം, ദിലീപ് കെ എസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ ബെംഗളൂരുവിലെത്തി പിടികൂടിയത്. ബെംഗളൂരുവിൽ താമസിച്ച് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.

വിവാഹാവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലി തർക്കം, ഒടുവിൽ കൊലപാതകം (Marriage loan dispute son killed father) : കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ഓഗസ്റ്റ് 15) നിഖിലിന്‍റെ പിതാവ് സുരേഷ് കുമാറിനെ (54) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ (Alappuzha) കാളാത്ത്​ തടിയ്ക്കൽ കയർ ഫാക്‌ടറി തൊഴിലാളിയായിരുന്നു സുരേഷ് കുമാർ (Suresh Kumar). രാത്രിയിൽ നിഖിലുമായി ഉണ്ടായ വാ​ക്കേറ്റത്തിന്​ പിന്നാലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപിച്ച ശേഷം രാത്രിയിൽ അച്ഛനും മകനും തമ്മിൽ​ വാക്കേറ്റവും ബഹളവും നടന്നിരുന്നുവെന്ന് മാതാവ്​ മിനിമോൾ പൊലീസിന്​ മൊഴി നൽകിയിരുന്നു​. വീടിന്‍റെ ചവിട്ടുപടിയിൽ വീണ്​ കാലിന്​ പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട്​ കിടപ്പിലായിരുന്നു. ബുധനാഴ്​ച (ഓഗസ്റ്റ് 16) രാവിലെ ഭര്‍ത്താവ് ഏഴുന്നേൽക്കാതെ വന്നതോടെ അടുത്ത മുറിയിൽ ചെന്ന്​ നോക്കിയപ്പോഴാണ് സുരേഷ് കുമാറിനെ​ മരിച്ച നിലയിൽ കണ്ടെത്തിയത്​. തുടർന്ന്​ ഇവര്‍ ബഹളം വക്കുകയും​ അയൽവാസികളെ അറിയിക്കുകയുമായിരുന്നു.

മൃതദേഹത്തിന്‍റെ തലയ്ക്ക്‌​ പിന്നിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ടായിരുന്നു. ഓഗസ്റ്റ് 28ന്​ നിഖിലിന്‍റെ വിവാഹം നടക്കാനിരിക്കെയാണ്​ സംഭവം. നഗരത്തിലെ കേബിൾ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു​ നിഖിൽ.

Also read : മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവ് മരിച്ച നിലയില്‍ ; യുവാവ് ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.