ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ച കായംകുളം എംഎൽഎ പ്രതിഭ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ. വനിതാ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന തരത്തിൽ തികച്ചും സ്ത്രീവിരുദ്ധമായ പരാമർശമാണ് പ്രതിഭ നടത്തിയത്.
ഇത്തരം ദൗർഭാഗ്യകരമായ പരാമർശം നടത്തിയതിന് പൊതുസമൂഹത്തോട് മാപ്പ് പറയാൻ പ്രതിഭ തയ്യാറാകണമെന്നും ഒരു പൊതുപ്രവർത്തക എന്ന നിലയിൽ നടത്താൻ പാടില്ലാത്ത പരാമർശമാണ് പ്രതിഭ നടത്തിയതെന്നു ഷാനിമോൾ കുറ്റപ്പെടുത്തി. പ്രതിഭക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉൾപ്പെടെ ആത്മാർത്ഥമായി പണിയെടുത്ത ഡിവൈഎഫ്ഐകാരെ പോലും മനുഷ്യ വൈറസുകൾ എന്നാണ് വിശേഷിപ്പിച്ചത് എന്നും ഷാനിമോൾ ചൂണ്ടിക്കാട്ടി.