ആലപ്പുഴ : ആലപ്പുഴ കാവാലത്ത് യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കണ്ണൂർ തലശ്ശേരി സ്വദേശി ഷംനാസാണ് 20 കാരിയായ നഴ്സിങ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു.
പെൺകുട്ടിയുടെ പിതാവാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. സാമൂഹ്യ മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ കാണാൻ നിരവധി തവണ ആലപ്പുഴയിലെത്തി. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുവാവ് ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുകയായിരുന്നു.
മതം മാറിയില്ലെങ്കിൽ നഗ്‌ന ചിത്രങ്ങൾ സമൂഹമാഹദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ കൊല്ലുമെന്നുമാണ് ഇയാൾ ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി വഴങ്ങാതെ വന്നതോടെ യുവാവ് ചിത്രം പെൺകുട്ടിയുടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയുടെ അച്ഛനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയുടെ സുഹൃത്തുക്കൾക്കും ഇതിൽ പങ്കുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷംനാസിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.