ആലപ്പുഴ: ഇരുചക്രവാഹനം നിയന്ത്രണം തെറ്റി ഓടയില്‍ വീണ് യുവാവ് മരിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര തയ്യിൽ വീട്ടിൽ സജീവന്‍റെ മകൻ ഗോകുൽ(21) ആണ് മരിച്ചത്. ആലപ്പുഴ കലക്ട്രേറ്റിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടർ കാണയിലേക്ക് മറിയുകയായിരുന്നു. തലയടിച്ചു വീണ യുവാവ് തൽക്ഷണം മരിച്ചു. തൃക്കുന്നപ്പുഴയിൽ നിന്ന് ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്‌ക്കും പോസ്റ്റ്മാർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
സ്‌കൂട്ടർ ഓടയില്‍ വീണ് യുവാവ് മരിച്ചു - കാണയിൽ വീണ് യുവാവ് മരിച്ചു
തൃക്കുന്നപ്പുഴ പതിയാങ്കര തയ്യിൽ വീട്ടിൽ സജീവന്‍റെ മകൻ ഗോകുൽ(21) ആണ് മരിച്ചത്.