ETV Bharat / state

ആലപ്പുഴയിൽ സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ്‌ടു വിദ്യാർഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു - കൂട്ടംചേർന്ന് പീഡിപ്പിച്ചു

സ്‌കൂളിൽനിന്ന് മടങ്ങുമ്പോൾ ചിലർ വഴിയിൽവച്ച് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്ന് 17കാരി

school student gang raped at alappuzha  gang rape  ആലപ്പുഴയിൽ സ്‌കൂളിൽനിന്ന് മടങ്ങിയ വിദ്യാർഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചതായി പരാതി  school student gang rape  കൂട്ടംചേർന്ന് പീഡിപ്പിച്ചു  പീഡനം
ആലപ്പുഴയിൽ സ്‌കൂളിൽനിന്ന് മടങ്ങിയ വിദ്യാർഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചതായി പരാതി
author img

By

Published : Nov 2, 2021, 7:56 PM IST

ആലപ്പുഴ : സ്‌കൂളിൽനിന്ന് മടങ്ങിയ വിദ്യാർഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചതായി പരാതി. രാമങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് പ്ലസ്‌ടു വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്.

സ്‌കൂളിൽനിന്ന് മടങ്ങുമ്പോൾ ചിലർ വഴിയിൽവച്ച് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്ന് 17കാരി പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Also Read: ജോജുവിന്‍റെ വാഹനം തകര്‍ത്ത സംഭവം : പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍

സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി രാമങ്കരി പൊലീസ് സബ് ഇൻസ്പെക്‌ടർ പറഞ്ഞു. പെൺകുട്ടി നിലവിൽ കോട്ടയത്തെ ബന്ധുവീട്ടിലാണുള്ളതെന്നും ഇവരുടെ മൊഴിയെടുക്കാനായി പൊലീസ് സംഘം അവിടേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാമങ്കരി കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.