ആലപ്പുഴ: പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് സമാനതകളില്ലാത്ത ഇടപെടലെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഗദ്ദിക പോലെയുള്ള അടിസ്ഥാന ജന വിഭാഗങ്ങളുടെ മുന്നേറ്റം മുന്‍ നിര്‍ത്തിയുള്ള മേളകളും പ്രവര്‍ത്തനങ്ങളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഗദ്ദിക മേളയുടെ മൂന്നാം ദിനം നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. രാജ്യത്തെ പല ഭാഗങ്ങളിലും പട്ടിക ജാതി വിഭാഗങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും അടിസ്ഥാന വര്‍ഗങ്ങളുടെ വികസന കാര്യത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മ, ആര്‍.രാജേഷ് എംഎല്‍എ, സംവിധായകന്‍ മധു ഇറവണ്‍കര, തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവണ്‍കര, മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, അജന്ത പ്രസാദ് എന്നിവര്‍ പങ്കെടുത്തു.