ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ എട്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ. ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ നില ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ രാവിലെ ആറ് മുതൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.
ആർഎസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്‍റെ മകൻ നന്ദുകൃഷ്ണയാണ് (22) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ വയലാർ കടപ്പള്ളി കെ.എസ് നന്ദുവിനെ (23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.