റോഡ് സുരക്ഷാ മാസാചരണം: ചെങ്ങന്നൂരിൽ സൗഹൃദ വാഹന പരിശോധന നടത്തി - റോഡ് സുരക്ഷാ മാസാചരണം
ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്‍റും ചെങ്ങന്നൂര്‍ താലൂക്ക് സ്‌ക്വാഡും അങ്ങാടിക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്‍റീയേഴ്‌സും സംയുക്തമായാണ് പരിശോധന നടത്തിയത്.
ആലപ്പുഴ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ച് ചെങ്ങന്നൂര്‍ കൊല്ലകടവ് റോഡില്‍ സൗഹൃദ വാഹന പരിശോധന നടത്തി. ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്‍റും ചെങ്ങന്നൂര്‍ താലൂക്ക് സ്‌ക്വാഡും അങ്ങാടിക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്‍റീയേഴ്‌സും സംയുക്തമായാണ് പരിശോധന നടത്തിയത്. ജനുവരി 18ന് തുടങ്ങിയ മാസാചരണം ഫെബ്രുവരി 17ന് അവസാനിക്കും.
പരിശോധനയില്‍ നിയമങ്ങള്‍ പാലിച്ചെത്തിയവർക്ക് മിഠായി വിതരണം ചെയ്‌തു. നിയമങ്ങള്‍ പാലിക്കാതെ വന്നവരോട് കുട്ടികള്‍ റോഡ് സുരക്ഷയുടെ ആവശ്യകത പറയുകയും റോഡ് സുരക്ഷ ലീഫ്‌ലറ്റ് വിതരണം നടത്തുകയും ചെയ്‌തു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ പരിശോധനയില്‍ പങ്കെടുത്തു. എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് എം.വി.ഐ ദിലീപ് കുമാര്‍ കെ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുനു സൂസന്‍ തോമസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ റാണി എം.കെ, എ.എം.വി.ഐമാരായ വിനീത്. വി, ജിതിന്‍ പി.എസ് എന്നിവര്‍ വാഹന പരിശോധനക്ക് നേതൃത്വം നല്‍കി.