ആലപ്പുഴ : വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച പുലർച്ചെ ഹരിപ്പാട് മേഖലയിലെ റെയിൽവെ ട്രാക്കിൽ നിന്ന് വിരമിച്ച ഡിവൈഎസ്‌പി ഹരികൃഷ്‌ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കാർ റെയിൽവേ ട്രാക്കിന് സമീപം പാർക്ക് ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തി.
ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സോളാർ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ അന്വേഷിച്ചയാളാണ് ഹരികൃഷ്‌ണൻ.