ആലപ്പുഴ: ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റവും കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കണ്ടയിൻമെന്‍റ് സോണുകളില്‍ ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ജില്ലാ കലക്‌ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് അവിടെ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്നതിന് രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് മണി വരെയായും, പാഴ്‌സൽ വിതരണം രാത്രി ഒമ്പത് മണി വരെ നീട്ടാനും അനുമതി നല്‍കി. ദിനംപ്രതിയുള്ള കൊവിഡ് ടെസ്റ്റ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഡിഎംഒയെ യോഗം ചുമതലപ്പെടുത്തി.
ആലപ്പുഴയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഇളവുകൾ - പ്രവർത്തിസമയം നീട്ടി
കണ്ടയിൻമെന്‍റ് സോണുകളില്‍ ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം