ETV Bharat / state

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു - റോഡ് നവീകരണ പ്രവർത്തനങ്ങൾ

സർവേ നടപടികൾ ഈ മാസവും മണ്ണു പരിശോധനയും സർവേയും ആഗസ്റ്റ് പകുതിയോടെയും പൂർത്തിയാകും.

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
author img

By

Published : Jul 11, 2019, 5:23 AM IST

കുട്ടനാട് : ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ 350കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 24.15 കിലോമീറ്റർ നീളമുള്ള റോഡിൽ മണ്ണുപരിശോധനയും സർവേയുമാണ് പുരോഗമിക്കുന്നത്.
106 സ്ഥലത്താണ് മണ്ണുപരിശോധന നടക്കുന്നത്. റോഡിന് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്ക് സമാന്തരമായി നടപ്പാലം നിർമിക്കും. ഇതിനുള്ള മണ്ണുപരിശോധന അടുത്ത ആഴ‌്ച പാലങ്ങളുടെ താഴെ ആരംഭിക്കും.

റോഡിൽ വെള്ളം കയറുന്ന ഭാഗങ്ങളിൽ മേല്‍പ്പാലം നിർമിക്കും. ചെറുതായി വെള്ളം പൊങ്ങിയാലും ആദ്യം വെള്ളം കയറുന്ന കിടങ്ങറ ഒന്നാം പാലം, മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ, നെടുമുടി പൊങ്ങ, നെടുമുടി കിഴക്ക് നസ്രത്ത് ജങ്ഷൻ എന്നിവിടങ്ങളിലും മേല്‍പാലം നിർമിക്കും. സർവേ നടപടികൾ ഈ മാസവും മണ്ണു പരിശോധനയും സർവേയും ആഗസ്റ്റ് പകുതിയോടെയും പൂർത്തിയാകും.
സർവേയില്‍ സാമൂഹ്യ ആഘാത പഠനത്തിന് സമാനമായി പഠനവും നടത്തുന്നുണ്ട്. റോഡിന്‍റെ ഉയര താഴ‌്ചയും വീതികുറഞ്ഞ പാലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തുടർന്ന് പൊതുമരാമത്ത് ഡിസൈൻ വിഭാഗം വിശദമായ പദ്ധതിരേഖയും (ഡിപിആർ) തയ്യാറാക്കും.

Intro:nullBody:കുട്ടനാട് : ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് (എ സി റോഡ്) നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. 350കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് റോഡില്‍ നടക്കുന്നത്. 24.15 കിലോമീറ്റർ നീളമുള്ള റോഡിൽ മണ്ണുപരിശോധനയും സർവേയുമാണ് പുരോഗമിക്കുന്നത്.
106 സ്ഥലത്താണ് മണ്ണുപരിശോധന നടക്കുന്നത്. റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്ക് സമാന്തരമായി നടപ്പാലം നിർമിക്കും. ഇതിനുള്ള മണ്ണുപരിശോധന അടുത്ത ആഴ‌്ച പാലങ്ങളുടെ താഴെ ആരംഭിക്കും.

റോഡിൽ വെള്ളം കയറുന്ന ഭാഗങ്ങളിൽ മേല്‍പ്പാലം നിർമിക്കും.
ഒരു ചെറിയ വെള്ളം പൊങ്ങിയാലും ആദ്യം വെള്ളം കയറുന്ന കിടങ്ങറ ഒന്നാം പാലം, മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ, നെടുമുടി പൊങ്ങ, നെടുമുടി കിഴക്ക് നസ്രത്ത് ജങ്ഷൻ എന്നിവിടങ്ങളിലും മേല്‍പാലം നിർമിക്കും. സർവേ നടപടികൾ ഈമാസവും മണ്ണു പരിശോധനയും സർവേയും ആഗസ്റ്റ് പകുതിയോടെയും പൂർത്തിയാകും.
സർവേയില്‍ സാമൂഹ്യ ആഘാത പഠനത്തിന് സമാനമായി പഠനവും നടത്തുന്നുണ്ട്. റോഡിന്റെ ഉയര താഴ‌്ചയും വീതികുറഞ്ഞ പാലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തുടർന്ന് പൊതുമരാമത്ത് ഡിസൈൻ വിഭാഗം വിശദമായ പദ്ധതിരേഖയും (ഡിപിആർ) തയ്യാറാക്കും.Conclusion:null
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.