ETV Bharat / state

അരൂരില്‍ യു.ഡി.എഫിന് വിമത സ്ഥാനാര്‍ഥി - അരൂര്‍ ഉപതെരഞ്ഞെടുപ്പ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകൻ സ്ഥാനാര്‍ഥിയായി രംഗത്ത്

അരൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി; വിമത സ്ഥാനാർഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
author img

By

Published : Oct 2, 2019, 11:37 PM IST

ആലപ്പുഴ: യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകൻ അരൂരിൽ യു.ഡി.എഫ് വിമത സ്ഥാനാർഥിയായി മത്സരിക്കും. മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഗീത പ്രതികരിച്ചു. തുറന്നുപറച്ചില്‍ കൊണ്ട് 15 വര്‍ഷത്തെ തന്‍റെ രാഷ്‌ട്രീയ ജീവിതം അവസാനിച്ചേക്കാം. കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് വേണ്ടിയാണ് താന്‍ രക്തസാക്ഷിയാവുന്നതെന്നും ഗീത പറഞ്ഞു.

സ്ഥാനമാനങ്ങളില്ലെങ്കിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും. രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാന്‍ ഒരാളെങ്കിലും വേണം. എല്ലാവര്‍ക്കും പ്രതിഷേധമുണ്ട്. പലതും നഷ്‌ടമാവുമെന്ന ഭയമുള്ളതുകൊണ്ടാണ് ആരും ഒന്നും തുറന്നുപറയാത്തതെന്നും അവര്‍ പറഞ്ഞു. അരൂരില്‍ ആദ്യം പരിഗണിക്കപ്പെട്ടവരില്‍ ഷാനിമോള്‍ ഉസ്‌മാന്‍റെ പേരില്ലായിരുന്നു. ചിലരുടെ പ്രത്യേക താല്‍പര്യമാണ് ഈ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍. തനിക്ക് ഒരു ഗ്രൂപ്പിന്‍റെയും പിന്തുണയില്ല. ഗ്രൂപ്പുകള്‍ക്കതീതമായാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. എന്‍റെ തീരുമാനം ഉറച്ചതാണ്. അതുകൊണ്ട് തന്നെ അതില്‍ നിന്നും പിന്മാറില്ലെന്നും ഗീത വ്യക്തമാക്കി. തനിക്ക് നേരെ ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ഗീത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Intro:Body:അരൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി; വിമത സ്ഥാനാർത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ആലപ്പുഴ : അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന ആരോപണം ഉന്നയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകൻ അരൂരിൽ യുഡിഎഫ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗീതാ അശോകന്‍ പ്രതികരിച്ചു. ഒരുപക്ഷെ ഈ തുറന്നുപറച്ചില്‍ കൊണ്ട് പതിനഞ്ച് വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാം. കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് വേണ്ടിയണ് താന്‍ രക്തസാക്ഷിയാവുന്നതെന്നതെന്നും ഗീതാ അശോകന്‍ പറഞ്ഞു.

സ്ഥാനമാനങ്ങളില്ലെങ്കിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും. രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാന്‍ ഒരാളെങ്കിലും വേണമല്ലേ. എല്ലാവര്‍ക്കും പ്രതിഷേധമുണ്ട് പക്ഷെ മറ്റുള്ളവര്‍ക്ക് പലതും നഷ്ടമാവുന്നതില്‍ പ്രയാസമുള്ളതുകൊണ്ടാണ് ആരും ഒന്നും തുറന്ന് പറയാത്തത്.

അരൂരില്‍ ആദ്യം പരിഗണിക്കപ്പെട്ട പേരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരില്ലായിരുന്നു ചിലരുടെ പ്രത്യേക താല്‍പര്യമാണ് ഈ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍. തനിക്ക് ഒരു ഗ്രൂപ്പിന്റെയും പിന്‍തുണയില്ല ഗ്രൂപ്പുകള്‍ക്കതീതമായാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചത്. എന്റെ തീരുമാനം ഉറച്ചതാണ് അതില്‍ നിന്ന് പിന്‍മാറില്ല വീട്ടില്‍ പലരും വരുന്നുണ്ട് സര്‍ക്കാറിനോട് എനിക്ക് പറയാനുള്ളത് എനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ്. കമ്മിറ്റികളില്‍ പറഞ്ഞാല്‍ അത് കമ്മിറ്റികളില്‍ ഒതുങ്ങുമെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പുറത്ത് പറയുന്നത്. നേതാക്കള്‍ക്ക് വേണ്ടിയല്ല യുവാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ മത്സരരംഗത്തേക്ക് വന്നത് എന്നും ഗീതാ അശോകൻ വ്യക്തമാക്കി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.