ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മുഖ്യസൂത്രധാരകരായ എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്.
എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റായ മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് തെക്കേവെളിയിൽ ഷാജി, നാലാം വാർഡ് പൊന്നാട് പുന്നയ്ക്കൽ വീട്ടിൽ നഹാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ വലയിലായവരുടെ എണ്ണം 18 ആയി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.