റാമോജി ഗ്രൂപ്പിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലപ്പുഴയിലെ ഭവനരഹിതർക്കുള്ള വീട് നിർമ്മാണത്തിന്‍റെ ഭൂമി പൂജയും തറക്കല്ലിടലും നടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയക്കെടുതി നേരിട്ട ജില്ലയായ ആലപ്പുഴക്ക് ഒരു കൈത്താങ്ങായാണ് റാമോജി ഗ്രൂപ്പ് നിർധന കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ച് നൽകുന്നത്.
6 ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഭവനരഹിതരായ 116 കുടുംബങ്ങൾക്കായി നിർമ്മിക്കുക. ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാകുന്ന വീടിന്‍റെ തറക്കല്ലിടലും ഭൂമി പൂജയുമാണ് ഇന്ന് നടന്നത്. മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന ഭവന നിർമ്മാണ പദ്ധതി ഒന്ന്, രണ്ട് ഘട്ടങ്ങളിൽ 40 വീതവും മൂന്നാം ഘട്ടത്തിൽ 36 വീടുകളുടെയും നിര്‍മ്മാണത്തോടെയാണ് പൂർത്തീകരിക്കുന്നത്. ഈനാട് വൈസ് പ്രസിഡന്റ് ഡി എൻ പ്രസാദ്, റാമോജി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രാജാജി മാർഗ്ഗദർശ്ശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.