ആലപ്പുഴ: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് കിട്ടേണ്ട റേഷന്‍ അരി മുഴുവന്‍ തടഞ്ഞ് വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ നേരത്തെ അരി കൊടുക്കാത്തത്. മൂന്നാഴ്‌ചക്ക് മുമ്പ് കൊടുക്കേണ്ട റേഷന്‍ അരി എന്തിനാണ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ട അരി മുഖ്യമന്ത്രിയല്ലേ പൂഴ്ത്തിവെച്ചതെന്നും ചെന്നിത്തല ചോദിച്ചു. സിപിഎം- ബിജെപി ഡീലിന്‍റെ ഏജന്‍റ് പിണറായി വിജയനാണെന്നും നിതിൻ ഗഡ്‌കരിയാണ് പാലമായി പ്രവർത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.