ETV Bharat / state

റെയിൽവേ ഗേറ്റുകളിലും ഇനി കരാർ നിയമനം; സംസ്ഥാനത്ത് ആദ്യം ആലപ്പുഴയിൽ - റെയിൽവേ

ആലപ്പുഴയിലെ എല്ലാ ഗേറ്റിലും കരാറുകാരെ നിയമിച്ച ശേഷം സംസ്ഥാനമാകെ വ്യാപിപ്പിക്കും. ഒരു ഗേറ്റിന് മൂന്ന് എന്ന തോതിൽ 24 പേരെയാണ് ആദ്യഘട്ടത്തിൽ നിയമിക്കുക

റെയിൽവേ
author img

By

Published : Jul 1, 2019, 4:16 AM IST

സംസ്ഥാനത്ത് റെയിൽവേ ഗേറ്റുകളിൽ ഗേറ്റ‌്മാൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടിയായി. ആലപ്പുഴ പെർമെനന്‍റ്വേ സെക്ഷനിലെ എട്ട് ലെവൽ ക്രോസിലാണ് ആദ്യഘട്ടം നിയമനം. ആറ് ദിവസത്തെ മാത്രം പരിശീലനത്തിനു ശേഷം ഇവർ ഉടൻ ജോലിയിൽ പ്രവേശിക്കും. ഒരു ഗേറ്റിന് മൂന്ന് എന്ന തോതിൽ 24 പേരെയാണ് ആദ്യഘട്ടത്തിൽ നിയമിക്കുക. ആലപ്പുഴ സെക‌്ഷനു കീഴിൽ 81 ലെവൽ ക്രോസിങ്ങുകളാണുള്ളത്. ഇതിൽ 20 എണ്ണത്തിൽ കരാർ ജീവനക്കാരെ ഉടൻ നിയമിക്കാനാണ് നിർദേശം.

ആലപ്പുഴയിലെ എല്ലാ ഗേറ്റിലും കരാറുകാരെ നിയമിച്ച ശേഷം സംസ്ഥാനമാകെ വ്യാപിപ്പിക്കും. സ്ഥിരം ജീവനക്കാരെ ഒഴിവാക്കി റെയിൽവേയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണിതെന്ന ആക്ഷേപവും തൊഴിലാളി സംഘടനകളിൽ നിന്നുയരുന്നുണ്ട്. ആലപ്പുഴയിലെ കുമ്പളം രണ്ടാം ഗേറ്റ്, ടെമ്പിൾ, അരൂർ നോർത്ത്, വാഴത്തോപ്പിൽ റോഡ്, വെളുത്തുളി കായൽ, കായൽ, പിഎസ്, പുത്തൻചന്ത, മംഗളം, വടക്കൽപൊഴി, ടയർ ഫാക്ടറി, കൊറവൻതോട്, ഗുരുമന്ദിരം, പാടക്കരം, ഗണപതി, ആയാപറമ്പ്, പത്തിയൂർ പടി റോഡ്, ഇളകുളങ്ങര, എടശേരി, പത്തിയൂർ എന്നീ 20 ലെവൽ ക്രോസുകളിലാണ് കരാറുകാരെ നിയമിക്കാൻ നിർദേശം.

വിമുക്തഭടന്മാരെയാണ് ഇത്തരത്തിൽ കരാർ ജീവനക്കാരായി നിയമിക്കുന്നത്. 900 രൂപയായിരിക്കും പ്രതിദിന വേതനമായി ഇവർക്ക് നൽകുക. എന്നാൽ 600 രൂപ മാത്രമേ കരാറുകാർ ഇവർക്ക് നൽകുന്നുള്ളൂയെന്നാണ് തൊഴിലാളികളിൽ ചിലർ പരാതിപ്പെടുന്നു. അങ്ങനെയെങ്കിൽ 300 രൂപ വീതമാവും കമ്മീഷൻ ഇനത്തിൽ കരാറുകാർക്ക് ലഭിക്കുക.യാത്രക്കാരുടെയും ട്രെയിനിന്‍റെയും സുരക്ഷയെ ബാധിക്കുന്ന കരാർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ ദക്ഷിണ റെയിൽവേ എംപ്ലോയീസ‌് യൂണിയൻ (ഡിആർഇയു) സമരത്തിലാണ്.

Intro:Body:സംസ്ഥാനത്ത് അതീവസുരക്ഷ ആവശ്യമുള്ള റെയിൽവേ ഗേറ്റുകളിൽ ഗേറ്റ‌്മാൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടിയായി. ആലപ്പുഴ പെർമെനന്റ‌്‌വേ സെക്ഷനിലെ എട്ട് ലെവൽ ക്രോസിലാണ് ആദ്യഘട്ടം നിയമനം. ആറുദിവസത്തെ മാത്രം പരിശീലനത്തിനുശേഷം ഇവർ ഉടൻ ജോലിയിൽ പ്രവേശിക്കും. ഒരു ഗേറ്റിന് മൂന്ന് എന്ന തോതിൽ 24 പേരെയാണ് കരാറടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ നിയമിക്കുക. ആലപ്പുഴ സെക‌്ഷനുകീഴിൽ 81 ലെവൽ ക്രോസിങ്ങുകളാണുള്ളത്. ഇതിൽ 20 എണ്ണത്തിൽ കരാർ ജീവനക്കാരെ ഉടൻ നിയമിക്കാനാണ് നിർദേശം. ആലപ്പുഴയിലെ എല്ലാ ഗേറ്റിലും കരാറുകാരെ നിയമിച്ചശേഷം സംസ്ഥാനമാകെ വ്യാപിപ്പിക്കും. സ്ഥിരം ജീവനക്കാരെ ഒഴിവാക്കി റെയിൽവേയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത് എന്ന ആക്ഷേപവും തൊഴിലാളി സംഘടനകളിൽ നിന്നുയരുന്നുണ്ട്.

ആലപ്പുഴയിലെ കുമ്പളം രണ്ടാം ഗേറ്റ്, ടെമ്പിൾ, അരൂർ നോർത്ത്, വാഴത്തോപ്പിൽ റോഡ്, വെളുത്തുളി കായൽ, കായൽ, പിഎസ്, പുത്തൻചന്ത, മംഗളം, വടക്കൽപൊഴി, ടയർ ഫാക്ടറി, കൊറവൻതോട്, ഗുരുമന്ദിരം, പാടക്കരം, ഗണപതി, ആയാപറമ്പ്, പത്തിയൂർ പടി റോഡ്, ഇളകുളങ്ങര, എടശേരി, പത്തിയൂർ എന്നീ 20 ലെവൽ ക്രോസുകളിലാണ് കരാറുകാരെ നിയമിക്കാൻ നിർദേശം.

വിമുക്തഭടന്മാരെയാണ് ഇത്തരത്തിൽ കരാർ ജീവനക്കാരായി നിയമിക്കുന്നത്. 900 രൂപയായിരിക്കും പ്രതിദിന വേതനമായി ഇവർക്ക് നൽകുക. എന്നാൽ 600 രൂപമാത്രമേ കരാറുകാർ ഇവർക്ക് നൽകൂന്നുള്ളൂയെന്നാണ് തൊഴിലാളികളിൽ ചിലർ പരാതിപ്പെടുന്നു. അങ്ങനെയെങ്കിൽ 300 രൂപവീതമാവും കമ്മീഷനിനത്തിൽ ഇനത്തിൽ കരാറുകാർക്ക് ലഭിക്കുക.

യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷയെ ബാധിക്കുന്ന കരാർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ ദക്ഷിണ റെയിൽവേ എംപ്ലോയീസ‌് യൂണിയൻ (ഡിആർഇയു) സമരത്തിലാണ്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.