ആലപ്പുഴ: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാകാന്‍ ഒരുങ്ങി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പുന്നപ്ര എഞ്ചിനിയറിങ് കോളജ്. രോഗികള്‍, ഉദ്യോഗസ്ഥര്‍, അഡ്‌മിനിസ്‌ട്രേഷന്‍ എന്നിങ്ങനെയായി മൂന്ന് ബ്ലോക്കുകളായി തിരിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ തയാറാക്കുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണ്ണ പ്രതാപന്‍ പറഞ്ഞു. രോഗികള്‍ക്കായി 160 ഓളം കിടക്കകളാണ് സജ്ജീകരിക്കുന്നത്. ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും പ്രത്യേകം ഹോസ്റ്റലില്‍ സജ്ജമാക്കും. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങള്‍ നടക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണ്ണ പ്രതാപന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ലേഡീസ് ഹോസ്റ്റലിലാണ് ചികിത്സാസൗകര്യങ്ങള്‍ ആരംഭിക്കുന്നത്. ഇവിടെ 88 കിടക്കകളാണ് സജ്ജീകരിക്കുക. ഫാര്‍മസി, ലാബ് തുടങ്ങി അത്യാവശ്യ സേവനങ്ങളും ഇവിടെ സജ്ജീകരിക്കും.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാകാന്‍ പുന്നപ്ര എഞ്ചിനിയറിങ് കോളജ് - കൊവിഡ് 19 വാര്‍ത്ത
രോഗികള്‍ക്കായി 160 ഓളം കിടക്കകളാണ് കോളജില്‍ സജ്ജീകരിക്കുന്നത്. ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും പ്രത്യേകം ഹോസ്റ്റലില്‍ സജ്ജമാക്കും