ETV Bharat / state

പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം ; നൂറ് മീറ്റര്‍ ഓട്ടത്തില്‍ വ്യാജന്‍ ജയിച്ചു - ആലപ്പുഴ

കരുനാഗപ്പള്ളി സ്വദേശി ശരത്തിന് വേണ്ടിയാണ് സുഹൃത്ത് നൂറ് മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തത്.

പിഎസ്സിയുടെ കായികക്ഷമത പരീക്ഷയില്‍ ആള്‍മാറാട്ടം ; നൂറ് മീറ്റര്‍ ഒാട്ടത്തില്‍ വ്യാജന്‍ ജയിച്ചു
author img

By

Published : Apr 29, 2019, 9:10 PM IST

ആലപ്പുഴ : പി എസ് സി പൊലീസ് കോൺസ്റ്റബിൾ കായിക ക്ഷമത പരീക്ഷയിൽ ആൾമാറാട്ടം. നൂറ് മീറ്റര്‍ ഓട്ടത്തില്‍ വ്യാജന്‍ ജയിച്ചു. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ തിങ്കളാഴ്ച നടന്ന പൊലീസിന്‍റെ കായിക ക്ഷമത പരീക്ഷയിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി ശരത്തിന് വേണ്ടിയാണ് സുഹൃത്ത് നൂറ് മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചയോടെ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തികരിച്ച് ഉദ്യോഗസ്ഥര്‍ ക്രമനമ്പറുകള്‍ നല്‍കി. ഇതിന് പിന്നാലെ 130-ാം നമ്പറുകാരനായ കരുനാഗപ്പള്ളി സ്വദേശിയായ ശരത്ത് ക്രമനമ്പർ വ്യാജനെ ഏല്‍പ്പിച്ച ശേഷം മതില്‍ വഴി പുറത്തേക്ക് ചാടി. തുടര്‍ന്ന് വ്യാജന്‍ ശരത്തിന്‍റെ നമ്പറുമായി ഗ്രൗണ്ടിലെത്തി നൂറ് മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി വിജയിച്ചു. തുടര്‍ന്ന് ഇയാൾ ഹൈജബിന് മത്സരിക്കാൻ തയ്യാറായി നിൽക്കവേ ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പരീക്ഷയ്ക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ വ്യാജന്‍ മതില്‍ ചാടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ശരത്തും വ്യാജനും രക്ഷപ്പെട്ടിരുന്നു.

കൃത്രിമം കാണിച്ച കരുനാഗപ്പളളി സ്വദേശി ശരത്തിനെതിരെ നടപടി എടുക്കാൻ പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസ് സംസ്ഥാന പരീക്ഷ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

Intro:Body:

[4/29, 7:22 PM] Erfan Alapuzha: പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമത പരീക്ഷയിൽ ആൾമാറാട്ടം

പി.എസ്.സി നടത്തിയ പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമത പരീക്ഷയിൽ ആൾമാറാട്ടം. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ തിങ്കളാഴ്ച നടന്ന പോലീസിന്റെ കായിക ക്ഷമത പരീക്ഷയിലാണ് സംഭവം. കൃത്രിമം കാണിച്ച കരുനാഗപളളി സ്വദേശി ശരതിനെതിരെ നടപടി എടുക്കാൻ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസ്  സംസ്ഥാന പി.എസ്.സി പരീക്ഷ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. രാവിലെ മണിയോടെ നടന്ന സംഭവം ഇപ്രകാരമാണ്. രേഖകളുടെ പരിശോധന നടന്ന ശേഷം ആദ്യം 100 മീറ്റർ ഓട്ടത്തിന്  ശരതിന്പകരം മറ്റൊരാളാണ് ഓടി വിജയിച്ചത്. പിന്നീട് ഇയാൾ ഹൈജബിന് മത്സരിക്കാൻ തയ്യാറായി നിൽക്കവേ ഗ്രൗണ്ടിലുണ്ടായിരുന്ന പി.എസ്.സി ജീവനക്കാരിക്ക് സംശയം തോന്നി തിരിച്ചറിയൽ കാർഡിലെ ഫോട്ടോ പരിശോധിക്കാൻ ഉദ്യോഗാർത്ഥിയെ വിളിച്ചു. ഈ സമയം ഇയാൾ സ്കൂളിന്റെ മതിൽ ചാടി കടന്ന് രക്ഷപെടുകയായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.